ത്രിപുരയിലെ സംഘർഷം, വ്യാജ ട്വീറ്റുമായി രാഹുൽഗാന്ധി :ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജം ഇയ്യത്തുൽ ഉലമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിലെ സംഘർഷം, വ്യാജ ട്വീറ്റുമായി രാഹുൽഗാന്ധി :ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജം ഇയ്യത്തുൽ ഉലമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ത്രിപുരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവി രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ.ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കി. ത്രിപുരയിൽ മുസ്ലീംങ്ങൾക്കെതിരെ ഹിന്ദുക്കൾ അതിക്രമം കാണിക്കുകയാണെന്നാണ് രാഹുലിന്റെ പ്രസ്താവന.

ത്രിപുരയിൽ നമ്മുടെ മുസ്ലീം സഹോദരങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, ഹിന്ദുക്കളുടെ പേരിൽ ഒരു കൂട്ടം ആളുകൾ വിദ്വേഷ പ്രചരണം നടത്തി അക്രമം വ്യാപിപ്പിക്കുന്നു .അക്രമം നടത്തുന്നവർ കപടവിശ്വാസികളാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.എത്രനാൾ ഈ സർക്കാർ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതാദ്യമായല്ല രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. വ്യാജ വാർത്ത നൽകി നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസം മുൻപ്   ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.

രാഹുലിന്റെ ട്വീറ്റിനെതിരെ ജം ഇയ്യത്തുൽ ഉലമയുടെ ത്രിപുര പ്രസിഡന്റ് മുഫ്തി തയ്ബുർ റഹ്മാനാണ് രംഗത്തെത്തിയത്. രാഹുലിന്റെ വ്യാജ പ്രസ്താവനയെ നിഷേധിച്ചുകൊണ്ട് മുഫ്തി തയ്ബുർ റഹ്മാൻ പ്രസ്താവന നടത്തി. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ത്രിപുര പോലീസ് ഡയറക്ടർ ജനറൽ വിഎസ് യാദവും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പോലീസ് ഡയറക്ടർ ജനറലിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് തയ്ബുർ റഹ്മാൻ രാഹുലിനെതിരെ പ്രസ്താവന നടത്തിയത്.

വടക്കൻ ത്രിപുരയിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഒരു മുസ്ലീം പള്ളി കത്തിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സംസ്ഥാനത്ത് പ്രതിഷേധ റാലി നടത്തിയിരുന്നു. റാലിയോടനുബന്ധിച്ച് വിഎച്ച്പി പ്രവർത്തകർക്ക് നേരെ കല്ലേറ് നടക്കുകയും ഇത് ചെറിയ സംഘർഷത്തിന് കാരണമാവുകയും ചെയ്തു.

എന്നാൽ ഈ സംഭവത്തെ മറയാക്കി വടക്കൻ ത്രിപുരയിൽ പള്ളി കത്തിച്ചുവെന്ന വ്യാജവാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വ്യാജ ഐഡികൾ ഉപയോഗിച്ച് ചില വ്യക്തികൾ ത്രിപുരയിൽ വർഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു . സംസ്ഥാനത്തെ ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് അറിയിക്കുന്നു. വടക്കൻ ത്രിപുരയിലെ പാനിസാഗറിൽ ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ ഒരു പള്ളിക്കു നേരെയും ആക്രമണം നടന്നിട്ടില്ല. പള്ളി കത്തിക്കുകയോ തകർക്കപ്പെടുകയോ ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വ്യാജചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി.മറ്റേതോ രാജ്യങ്ങളിലെ ചിത്രമാണ് ത്രിപുരയിലേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും പോലീസ് അറിയിച്ചു.

വ്യാജ ഐഡികളിലുള്ള ഇത്തരം പ്രചരണങ്ങളിൽ വീഴരുതെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണെന്നും പോലീസ് അറിയിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇതിനകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് സമാധാനം തകർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് എല്ലാവരും സഹകരിക്കണമെന്നും ത്രിപുര പോലീസ് അഭ്യർത്ഥിച്ചു. ത്രിപുരയിലെ സമാധാനപരമായ സാമുദായിക സാഹചര്യം തകർക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിക്കുന്നു. ത്രിപുരയിൽ ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്ന് ത്രിപുരയിലെ ഓരോ പൗരൻമാരോടും  അഭ്യർത്ഥിക്കുകയാണ്, ഇതാണ് പോലീസ് പുറത്തിറക്കിയ പ്രസ്താവന.

Tags: thripuraRahul Gandhi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies