ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരും; രാഹുൽ ഗാന്ധിക്ക് ഭാവിയില്ല; പ്രശാന്ത് കിഷോറിന് പുതിയ വെളിപാട്; വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരും; രാഹുൽ ഗാന്ധിക്ക് ഭാവിയില്ല; പ്രശാന്ത് കിഷോറിന് പുതിയ വെളിപാട്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 06:42 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരും…. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ദിവാസ്വപ്നം കാണുന്നത് പോലെ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക അസാദ്ധ്യം… മോദി വിരുദ്ധത പ്രചരിപ്പിച്ചാൽ ജനങ്ങൾ ബിജെപിക്ക് എതിരാകുമെന്ന പ്രതിപക്ഷ ധാരണ മൗഢ്യം. തെരഞ്ഞെടുപ്പ് തന്ത്രഞ്ജനെന്ന് മാദ്ധ്യമങ്ങൾ വാഴ്‌ത്തുന്ന പ്രശാന്ത് കിഷോർ സമകാലീന ഇന്ത്യൻ രാഷ്‌ട്രീയത്തെ വിലയിരുത്തുകയാണ്.

ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇനിയും പതിറ്റാണ്ടുകൾ തുടരുമെന്നാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്. ഒരു പ്രമുഖ ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവന. യുപിഎ സർക്കാർ നിലനിന്നത് പോലെ തന്നെ ബിജെപിയും അധികാരത്തിൽ തുടരുമെന്നും പ്രതിപക്ഷ പാർട്ടികൾ എത്ര കിണഞ്ഞുനിന്ന് പരിശ്രമിച്ചാലും ബിജെപിയെ മുഖ്യധാരയിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും ഗോവ സന്ദർശനത്തിനിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.

ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാതെ സ്തുതിപാഠകരായ പാർട്ടി നേതാക്കളുടെ വാക്കുകേട്ട് നടന്നാൽ രാഹുൽ ഗാന്ധിക്ക് ഒരിക്കലും ഭാവിയില്ലെന്നാണ് പ്രശാന്തിന്റെ പ്രവചനം. രാജ്യ പുരോഗതിക്കാവശ്യം മോദി ഭരണമാണെന്ന് തിരിച്ചറിവാണ് പ്രശാന്ത് കിഷോറിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. അടുത്ത കാലത്തുവരെ രാഹുൽ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു പ്രശാന്ത് കിഷോർ. ബിജെപിയ്‌ക്ക് മേൽ വിജയം നേടാൻ കോൺഗ്രസിന് കഴിയാത്തതിന്റെ കാരണം രാഹുൽ ഗാന്ധിയാണെന്ന് തുറന്നടിയ്‌ക്കാനും പ്രശാന്ത് കിഷോർ ധൈര്യപ്പെട്ടു എന്നത് രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ഭാരതീയ ജനതാ പാർട്ടിയുടെയും നരേന്ദ്ര മോദിയുടെയും പ്രഭാവത്തെ അംഗീകരിക്കാനും പ്രശാന്ത് കിഷോർ പരിപാടിയിൽ തയ്യാറായി. നരേന്ദ്ര മോദിയുടെ ശക്തി പരിശോധിക്കുകയും അത് കൂടുതൽ മനസിലാക്കുകയും ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ നേരിടാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു വിലയിരുത്തൽ. നരേന്ദ്ര മോദി ഇല്ലെങ്കിലും ബിജെപി എന്ന രാഷ്‌ട്രീയ പാർട്ടി ഉറച്ച നിലപാടോടെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽക്കുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

ആം ആദ്മി, ആന്ധ്ര പ്രദേശിലെ വൈഎസ്ആർസിപി, തമിഴ് നാട്ടിലെ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രശാന്ത് കിഷോർ പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വേണ്ടിയാണ് കിഷോർ പ്രചാരണത്തിന് ഇറങ്ങിയത്. മമതയുമായി വേർപിരിഞ്ഞതോടെ ബിജെപി അനുകൂല പരാമർശങ്ങളുമായി നവ മാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ് പ്രശാന്ത് കിഷോർ.

Tags: Narendra ModiPRASHANTH KISHORE
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies