കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും അയൽ വാസിയായ വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം പൂയപ്പള്ളി ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന് (33), അയല്‍വാസി സുധീന (36) എന്നിവരാണ് അറസ്റ്റിലായത്.
അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ജിതിനും, സുധീനയും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നു .
വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്. പതിമൂന്നും ഒൻപതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. ഭാര്യയെ കാണാനില്ലെന്ന് കാട്ടി സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടുകയായിരുന്നു. ബാലനീതി വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത് . കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Comments