ആര്യന്റെ വരവിന് ഇരട്ടിമധുരം: ഷാരൂഖിന് ഇന്ന് പിറന്നാൾ; ആഘോഷമാക്കി ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യന്റെ വരവിന് ഇരട്ടിമധുരം: ഷാരൂഖിന് ഇന്ന് പിറന്നാൾ; ആഘോഷമാക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 08:52 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : മകൻ ജയിൽ മോചിതനായതിന്റെ ആശ്വാസത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് 56ാം പിറന്നാൾ. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചത്. ദു:ഖത്തിന്റെ നാളുകൾക്ക് ശേഷം വന്ന സന്തോഷദിനം ആഘോഷമാക്കുകയാണ് താരവും കുടുംബവും.

മുംബൈയിലെ മന്നത്ത് വീട്ടിലാണ് ഇക്കുറി പിറന്നാൾ ആഘോഷം. ഇതിനായി ഇന്നലെ തന്നെ വീട് ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും വസതിയിൽ പൂർത്തിയായിരുന്നു. പതിവ് പോലെ പോസ്റ്ററുകളും ബാനറുകളുമായി വസതിയ്‌ക്ക് മുൻപിൽ ആരാധകരും തടിച്ച് കൂടിയിട്ടുണ്ട്. വസതിയ്‌ക്ക് പുറത്ത് മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷം ആരാധകർ ഗംഭീരമാക്കുന്നത്. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ ഷാരൂഖിന്റെ വസതിയ്‌ക്ക് മുൻപിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

സാധാരണയായി പിറന്നാൾ ആഘോഷത്തിനായി നിരവധി സുഹൃത്തുക്കളാണ് ഷാരൂഖിന്റെ വസതിയിൽ എത്തുക. എന്നാൽ പതിവിന് വിപരീതമായി കുടുംബത്തിനൊപ്പം മാത്രമാണ് ഇക്കുറി ഷാരൂഖ് പിറന്നാൾ ആഘോഷിക്കുന്നത്. സുഹൃത്തുക്കളോട് വീട് സന്ദർശിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി കുടുംബത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്ന സന്ദേശം കൂടിയാണ് ഇത് നൽകുന്നത്. ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഒരു പിതാവെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഷാരൂഖിന് നേരിടേണ്ടിവന്നത്.

ഷാരൂഖിന്റേതിനൊപ്പം ഗൗരി ഖാന്റെ ജന്മദിനവും ആഘോഷിച്ചേക്കും. ഒക്ടോബർ എട്ടിനായിരുന്നു ഗൗരിയുടെ പിറന്നാൾ. എന്നാൽ ആര്യൻ ഖാൻ ജയിലിൽ ആയതിനാൽ പതിവ് ദിവസം പോലെയായിരുന്നു ഗൗരിയുടെ ജന്മദിനം കടന്നു പോയത്. ആഘോഷപരിപാടികൾ വേണ്ടെന്ന് ഗൗരിഖാൻ പറഞ്ഞിരുന്നു. ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം മധുരം പോലും ത്യജിച്ച് കടുത്ത വ്രതമനുഷ്ടിച്ച് വരികയായിരുന്നു ഗൗരി ഖാൻ.

Tags: birthdaysharuk khan
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies