100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 03:52 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം.

പ്രദർശനത്തിനു മുമ്പേ നിരവധി ദേശീയ – സംസ്ഥാന അവാർഡുകൾ നേടി കഴിഞ്ഞ സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്‌ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണെന്നും നിർമ്മാതാവ് വ്യക്തമാക്കിയതാണ് വിവാദങ്ങൾക്ക് തുടക്കം.

നിലവിലെ സാഹചര്യത്തിൽ സിനിമ തീയേറ്റർ റിലീസ് ചെയ്യുകയാണെങ്കിൽ ഭീമമായ നഷ്ടടം സംഭവിക്കുമെന്ന് അണിയപ്രവർത്തകർ. എന്നാൽ മരക്കാർ പോലൊരു ചിത്രം പ്രദർശനത്തിനെത്തുകയാണെങ്കിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്ന് തിയേറ്റർ ഉടമകളും.. എന്താണ് മരക്കാറിന് സംഭവിക്കുന്നത് ???

കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ മരക്കാരിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ തക്കവണ്ണം തയാറാക്കിയ ചിത്രം എന്തുവന്നാലും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവർത്തകർ ആദ്യം. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്ത പരന്നത് ആഴ്ചകൾക്ക് മുമ്പ്. ദേശീയ ചലചിത്ര അവാർഡ് ദാന ചടങ്ങിനെത്തിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്‌ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. നിർമ്മാതാവിന്റെ പരസ്യപ്രസ്താവന തിയേറ്ററുടമകളിൽ കടുത്ത നിരാശയുണുണ്ടാക്കിയത്. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും കാണികൾ കുറഞ്ഞതിനാൽ തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമാണ്. മരയ്‌ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന തങ്ങളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് നിർമാതാവിന്റെ പ്രസ്താനയെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യമാണ് മരയ്‌ക്കാറിനെ തീയേറ്ററിൽ റിലീസിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിൽ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരയ്‌ക്കാറിന്റെ നിർമാതാക്കൾ കണക്കുകൂട്ടൽ. മരയ്‌ക്കാർ തീയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ 50 കോടി രൂപ അഡ്വാൻസ് നൽകണമെന്ന് നേരത്തെ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ തനിക്ക് മിനിമം ഗ്യാരണ്ടി നൽകണമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. എന്നാൽ നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ലന്നും, എന്നാൽ ലാഭവിഹിതം നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ 50 കോടി രൂപ അഡ്വാൻസ് തുക നൽകാനാവില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ സ്വീകരിച്ചത്.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകളും സജീവമാണ്. സിനിമ തീയേറ്ററിൽ തന്നെ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മരയ്‌ക്കാറിന്റെ ഒടിടി റിലീസ്് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഔദ്യോഗീകമായി പ്രഖ്യാപിക്കാത്തതും തിയേറ്റർ ഉടമകളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

തീയേറ്റർ റിലീസിനായി 15 കോടിവരെ മിനിമം ഗ്രാരണ്ടി തുകയായി നൽകാമെന്ന് ഫിയോക് ചർച്ചകളിൽ സമ്മതിച്ചിട്ടുണ്ട്. 40 കോടിയായിരുന്നു ആന്റണി പെരുമ്പാവൂർ അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ബിഗ് സ്‌ക്രീനിലായാലും ടെച്ച് സ്‌ക്രീനിൽ ആയാലും ലാലേട്ടന്റെ പടം ആർപ്പ് വിളികളോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

Tags: mohanlalmalayalam film actorKerala Film Industrypranav mohanlalantony perumbavoorkalyani priyadarshanfilm theatre
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies