പെട്രോൾ, ഡീസൽ നികുതിയിളവ്; കേന്ദ്രസർക്കാരിന് നഷ്ടം 60,000 കോടി രൂപ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോൾ, ഡീസൽ നികുതിയിളവ്; കേന്ദ്രസർക്കാരിന് നഷ്ടം 60,000 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 12:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് നേരിടുക 60,000 കോടി രൂപയുടെ വരുമാന നഷ്ടം. കുതിച്ചുയർന്ന ഇന്ധന വില പിടിച്ചുനിർത്താനും ജനങ്ങൾക്ക് ആശ്വാസമേകാനുമാണ് കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ചത്.

പെട്രോളിന്റെ എക്‌സൈസ് നികുതിയിൽ ഒരു രൂപ കുറയ്‌ക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന നഷ്ടം 4000- മുതൽ 5000 കോടി രൂപ വരെയാണ്. ഡീസലിൽ 14000 കോടി മുതൽ 15000 കോടി വരെയും നഷ്ടമുണ്ടാകും.

വരുമാനനഷ്ടം നേരിടുമെങ്കിലും തീരുവ കുറച്ച നടപടി സാമ്പത്തിക മേഖലയ്‌ക്ക് കൂടുതൽ ഉണർവ്വേകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം. നികുതി കുറഞ്ഞതോടെ ഉപഭോഗം വർദ്ധിക്കുകയും നാണയപ്പെരുപ്പം പിടിച്ചുനിർത്തുകയും ചെയ്യുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും ഇത് തുണയാകും. സാമ്പത്തികചക്രത്തിന്റെ എല്ലാ മേഖലയിലും ഇത് പ്രതിഫലിക്കുമെന്നും ധനമന്ത്രാലയം കണക്കുകൂട്ടുന്നു.

60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖലയിൽ അത് വലിയ തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തൽ. നടപ്പുസാമ്പത്തിക വർഷം ബജറ്റിൽ എക്‌സൈസ് തീരുവയിലൂടെ പ്രതീക്ഷിക്കുന്നത് 3.35 ലക്ഷം കോടി രൂപയാണ്. ആദ്യ പകുതിയിൽ തന്നെ മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധന വന്നിട്ടുണ്ട്. 1.71 ലക്ഷം കോടി രൂപയാണ് എക്‌സൈസ് നികുതിയിനത്തിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ചത്.

അതുകൊണ്ടു തന്നെ വരവും ചെലവും തമ്മിലുളള അന്തരത്തിൽ ഈ വരുമാനനഷ്ടം കാര്യമായി പ്രതിഫലിക്കില്ല. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നികുതി വരുമാനത്തിൽ ഇരട്ടി വർദ്ധന വന്നതും സർക്കാരിനെ ധൈര്യമായി തീരുമാനമെടുക്കാൻ സഹായിച്ചു. നികുതി പിരിവിന് കേന്ദ്രം കൈക്കൊണ്ട സമയബന്ധിതമായ കർശന നടപടികളാണ് നികുതി വരുമാനം ഇരട്ടിയാക്കിയത്.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുടെയും കുറവാണ് എക്‌സൈസ് തീരുവ ഇനത്തിൽ സർക്കാർ വരുത്തിയത്. ഇതിന് പിന്നാലെ ഒൻപത് സംസ്ഥാനങ്ങൾ സ്വന്തം നിലയിലും എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയിരുന്നു. ദീപാവലിക്ക് തൊട്ടുമുൻപ് പ്രഖ്യാപിച്ച തീരുമാനം ഉത്സവവിപണിയിലും സ്വാധീനം ചെലുത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ.

അതേസമയം കേരളം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്തില്ലെന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ചിലവുകൾ മുഴുവൻ പെട്രോൾ, ഡീസൽ നികുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും സംസ്ഥാനം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്താനാകില്ലെന്നുമായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന.

Tags: petroldiesel taxFinance Ministryexcise dutyCrude oil pricesModi Government
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies