ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് നിർത്തി, അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അതിർത്തി ജില്ലയിലെ ജനങ്ങൾ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതിചോർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തി, അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അതിർത്തി ജില്ലയിലെ ജനങ്ങൾ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതിചോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 09:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാതെ ജനങ്ങളിൽ നിന്ന് പരമാവധി പണം ഊറ്റിയെടുക്കാനുളള പിണറായി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പെട്രോൾ,ഡീസൽ എന്നിവയുടെ നികുതി കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ  ഇന്ധവിലയിലെ വാറ്റ് കുറച്ചിരുന്നു.  എന്നാൽ കേരളം നികുതി കുറയ്‌ക്കാൻ തയ്യാറായില്ല. ഈ തീരുമാനമാണ് ഇപ്പോൾ കേരളത്തിന് വിനയായിരിക്കുന്നത്.

അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കേരളത്തിൽ ഇന്ധന വില കൂടിയിരിക്കുകയാണ്. അതോടെ വലിയ വാഹനങ്ങളും ദീർഘദൂര വാഹനങ്ങൾക്കും കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നഷ്ടക്കച്ചവടമായി മാറി. ഇതോടെ ഇത്തരം വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തിയതായി പമ്പ് ഉടമകൾ പറഞ്ഞു. അതിനുപുറമെ അയൽസംസ്ഥാനങ്ങളോട് തൊട്ടു കിടക്കുന്ന ജില്ലകളിൽ താമസിക്കുന്നവരും കേരളത്തിലെ പമ്പുകളെ ഒഴിവാക്കുകയാണ്.

വിലയിലെ ഈ വ്യത്യാസം തുടർന്നാൽ ഭാവിയിൽ കേരളത്തിലേക്ക് ഇന്ധനക്കടത്ത് വ്യാപകമാക്കാനും സാധ്യതയുണ്ട്. കേന്ദ്ര സർക്കാരിന് പിന്നാലെ ബിജെപി ഭരണത്തിലുള്ള പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെ കഴിഞ്ഞ ദിവസം മയ്യഴിയിൽ ഇന്ധനവിലയിൽ വൻ കുറവാണ് ഉണ്ടായത്. ഇതുകാരണം മയ്യഴിയിലേക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് വാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും വലിയ വാഹനങ്ങളും മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്.

മാഹിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് ഇന്നലത്തെ വില. മാഹിയ്‌ക്ക് തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയിൽ ഇപ്പോഴും പെട്രോൾ വില 104.96 ആണ്. തലശ്ശേരിയിലെയും മാഹിയിലെയും വിലകൾ തമ്മിൽ താരതമ്യം ചെയ്യുമ്പാൾ പെട്രാളിന് 12ഉം, ഡീസലിന് 13 രൂപയുടെയും വ്യത്യാസമുണ്ട്. കേരളത്തിൽ വില കുറയാത്തതിനാൽ തലശേരി, വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോൾ പമ്പുകളെ കൂടുതൽ ആശ്രയിക്കുകയാണ്.

പുതുച്ചേരിയ്‌ക്ക് പുറമെ കർണ്ണാടകവും സംസ്ഥാന നികുതി കുറച്ചിട്ടുണ്ട്. കർണാടക പെട്രോളിനും ഡീസലിനും വാറ്റ് ഏഴ് രൂപ വീതം കുറച്ചിട്ടുണ്ട്. അതോടെ കേരളവുമായി വലിയ വ്യത്യാസമാണ് കർണാടകയിലുളളത്. കാസർകോട്,വയനാട്,കണ്ണൂർ തുടങ്ങിയ ജില്ലകളിലെ കർണാടകയോട് ചേർന്നുളള പ്രദേശങ്ങളിലെ ജനങ്ങൾ അതിർത്തി കടക്കുകയാണ്. തമിഴ്‌നാട്ടിലും മുമ്പേ തന്നെ ഇന്ധനവിലയിൽ കേരളത്തേക്കാൾ കുറവാണ്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുളളവർ നേരത്തെ തന്നെ കേരളത്തിലെ പമ്പുകളെ കൈയൊഴിഞ്ഞിരുന്നു. ഫലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനവ് സംസ്ഥാന ഖജനാവിന് വലിയ നികുതി ചോർച്ചയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Tags: basavaraj bommaiKerala Taxpetrol pumpK N balagopalvalue aded tax
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies