ചെന്നെ : തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.സുഭാഷ് ചന്ദ്ര ബോസെന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്.മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
പ്രവേശന പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ദിവസങ്ങളായി മാനസിക സമ്മർദ്ദത്തിലായിരുന്നു സുഭാഷ്. നവംബർ രണ്ടിന് സുഭാഷ് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ വിവിധ മത്സരപരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യകൾ അടുത്തിടെ വർദ്ധിച്ചുവരികയാണ്. അടിക്കടി ഇത്തരത്തിൽ ഉണ്ടാവുന്ന ആത്മഹത്യകൾ അധികൃതരിലും മാതാപിതാക്കളിലും അദ്ധ്യാപകരിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Comments