ബിജെപി ഭരണസംസ്ഥാനങ്ങൾക്ക് പുറമെ പഞ്ചാബും നികുതി കുറച്ചു; ഉയർന്ന നികുതി കുറയ്ക്കാതെ കേരളം ഒറ്റപ്പെടുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ഭരണസംസ്ഥാനങ്ങൾക്ക് പുറമെ പഞ്ചാബും നികുതി കുറച്ചു; ഉയർന്ന നികുതി കുറയ്‌ക്കാതെ കേരളം ഒറ്റപ്പെടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 06:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പിന്നാല ഇന്ധന നികുതിയിൽ കുറവ് വരുത്തി കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും. ഇന്ധന വിലയുടെ മൂല്യവർധിത നികുതിയിൽ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയും കുറയ്‌ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ ദീപാവലി സമ്മാനമായി ഡീസലിന് 10 രൂപയും പെട്രാളിന് 5 രൂപയും നികുതി കുറച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ ചുവട് പിടിച്ച് വിവിധ സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു. യുപി സർക്കാർ ഡീസലിനും പെട്രോളിനും 12 രൂപ നികുതി കുറച്ചിരുന്നു. എൻഡിഎ ഭരിക്കുന്ന ഹരിയാന,മദ്ധ്യപ്രദേശ്, കർണാടക,ഉത്തരാഖണ്ഡ്,മണിപ്പൂർ,ആസം,ഹിമാചൽപ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി സ്വീകരിച്ചിരുന്നു.

ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളോട് നികുതി കുറയ്‌ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ ഒഡീഷ മാത്രമാണ് ഒരു ബിജെപി ഇതര സർക്കാർ നികുതി കുറയ്‌ക്കാൻ തയ്യാറായത്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധന നികുതിയിൽ കുറവ് വരുത്തില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതിനിടെയാണ് ഇന്ധന നികുതി കുറയ്‌ക്കാൻ പഞ്ചാബ് സർക്കാർ തയ്യാറായത്.

അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇന്ധന നികുതിയിൽ കുറവ് വരുത്താൻ പഞ്ചാബ് സർക്കാരിനെ തെരഞ്ഞെടുപ്പും സ്വാധീനിച്ചുവെന്നത് യാഥാർഥ്യമാണ്.

ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്‌ക്കില്ലെന്ന് നിലപാടാണ് കേരളം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും കുറയ്‌ക്കില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്തുണ നൽകിയിരുന്നു.

അയൽസംസ്ഥാനങ്ങളിൽ ഇന്ധനത്തിന് വില കുറഞ്ഞതോടെ പിണറായി സർക്കാർ വെട്ടിലായിട്ടുണ്ട്. തലശ്ശേരിയുടെ തൊട്ടടുത്ത് കിടക്കുന്ന മാഹിയിൽ പെട്രാളിന് 12, ഡീസലിന് 13 രൂപയുടെ വ്യത്യാസമുണ്ട്. മാഹിയിലേക്ക് ഇന്ധനം നിറയ്‌ക്കാൻ കേരളത്തിൽ നിന്ന് വലിയ തിരക്കാണ്.

കർണാടകയിലും നികുതി കുറച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവർ കേരളത്തിലെ പമ്പുകൾ ഒഴിവാക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ആകർഷിക്കാൻ കർണാടകയിലെ പമ്പുകൾ വിലക്കുറവ് കാണിച്ച് മലയാളത്തിൽ പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലും കേരളത്തേക്കാൾ കുറവാണ്. ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾ കേരളത്തിലെ പമ്പുകളെ കൈയൊഴിഞ്ഞതായി പമ്പുടമകൾ പറഞ്ഞു. ഇതിനുപുറമെ കേളത്തിലേക്ക് ഇന്ധനക്കടത്തും വ്യാപകമായിട്ടുണ്ട്. ഇന്ധന നികുതി കുറയ്‌ക്കാത്തപക്ഷം കേരളത്തിനെ കാത്തിരിക്കുന്നത് വലിയ നികുതി ചേർച്ചയാണെന്ന് സാമ്പത്തികവിദഗ്ധർ വിലയിരുത്തുന്നു.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

Latest News

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies