കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസിസമാജം കുവൈറ്റ് സാൽമിയ വാർഷിക സമ്മേളനം സജീവ് പ്ലാക്കാടിന്റെ അദ്ധ്യക്ഷതയിൽ വിനായക വർമ്മയുടെ പ്രാർത്ഥനാ ഗാനത്തോടെ ഓൺലൈൻ ആയി നടന്നു. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞ ചടങ്ങ് രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സജീവ് പ്ലാക്കാട്(കൺവീനർ) അബ്ദുൽ വഹാബ് ചുണ്ട, ടിങ്കു മെനാൻസ് (ജോ: കൺവീനർമാർ ), അലക്സ് മാത്യൂ , നവാസ്, ഇമ്മാനുവൽ.വിമൽ , സാനൂ വർഗ്ഗീസ്, ആദർശ് , എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സെൻട്രൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ , ട്രഷറർ തമ്പിലൂക്കോസ്,സെക്രട്ടറി മരായ ജയൻ സദാശിവൻ, വർഗ്ഗീസ് വൈദ്യൻ, ജോ: ട്രഷറർ സലിൽ വർമ്മ, ടിങ്കുമെനാൻസ് എന്നിവർ സംസാരിച്ചു. അലക്സ് മാത്യൂ ചടങ്ങിൽ നന്ദി അറിയിച്ചു.
Comments