വാഷിംഗ്ടൺ: ചൊവ്വ ദൗത്യമായ പെൻസിവറൻസ് റോവർ പകർത്തിയ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ പ്രതലത്തിലെ പാളികളുള്ള പാറകളുടെ ചിത്രമാണ് നാസ പുറത്തുവിട്ടത്. പാളികളുള്ള പാറകൾ ചൊവ്വയിൽ ജലത്തിന്റെ അസ്ഥിത്വത്തെ സൂചിപ്പിക്കുന്നുവെന്ന് നാസ പറഞ്ഞു. ഇത്തരത്തിൽ പാളികളുള്ള പാറകൾ പലപ്പോഴും വെള്ളത്തിലാണ് രൂപപ്പെടുന്നത്. ചൊവ്വയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് പ്രതീക്ഷയേകുന്നതാണ് പുതിയ ചിത്രം.
നേരത്തെ പെർസിവറൻസ് റെക്കോർഡ് ചെയ്ച ശബ്ദം നാസ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ പ്രതലത്തിലൂടെ പേടകം നീങ്ങുമ്പോഴുണ്ടാകുന്ന ശബ്ദമായിരുന്നു നാസ പുറത്തുവിട്ടത്. മാർച്ച് ഏഴിന് റോവർ നടത്തിയ ടെസ്റ്റ് ഡ്രൈവിന്റെ ശബ്ദമായിരുന്നു ഇത്. കൂടാതെ ചൊവ്വാ ഗ്രഹത്തിന്റെ കളർ ഫോട്ടോകളും സെൽഫിയും നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയിലേക്ക് നാസ അയച്ചതിൽ ഏറ്റവും നൂതനമായ റോവറാണ് പെർസിവറൻസ്.
25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേൾക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറിൽ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെർസിവറൻസ് ചൊവ്വയിൽ പര്യവേഷണം തുടരും. ചൊവ്വയിൽ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെർസിവറൻസ്. ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യൺ മൈലുകൾ സഞ്ചരിച്ചാണ് ചൊവ്വയിൽ പെർസിവറൻസ് ലാൻഡ് ചെയ്തിരിക്കുന്നത്.
മൂന്ന് ബില്യൺ യുഎസ് ഡോളർ ചെലവ് വരുന്ന പെർസിവിറൻസ് നാസയുടെ ഏറ്റവും ചെലവേറിയ ചൊവ്വാ ദൗത്യങ്ങളിലൊന്നാണ്. 2021 ഫെബ്രുവരി 19നാണ് പേടകം ചൊവ്വയിൽ ലാൻഡ് ചെയ്തത്. പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ തേടുന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് പെർസിവറൻസിനെ ചൊവ്വയിലേയ്ക്ക് അയച്ചിരിക്കുന്നത്. കൂടാതെ ഇത് ചൊവ്വയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും.
Get a load of these layers! I’m getting out my abrading tool to take a look inside.
Layered rocks like this often form in water, and can hold clues about what their environment used to be like. Let’s see if this would be another good place for #SamplingMars. pic.twitter.com/2CYc4xF6nq
— NASA's Perseverance Mars Rover (@NASAPersevere) November 4, 2021
Comments