ഇടുക്കി: മറയൂരിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസം പഴക്കമുള്ളതായാണ് വിവരം.
എട്ട് വയസുള്ള പെൺപുലിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.വനാതിർത്തിയിലെ തലയാർ തേയിലത്തോട്ടം 12 ഏക്കർ എന്ന സ്ഥലത്താണ് ജഡം കണ്ടത്തിയത്.ഇന്ന് രാവിലെ പുലിയുടെ ജഡം കണ്ട തോട്ടം തൊഴിലാളികൾ മൂന്നാർ റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
രണ്ടു വർഷത്തിലേറയായി പുലിയുടെ ആക്രമണം നേരിടുന്ന പ്രദേശമാണ് ഇവിടം. പുലിയുടെ ആക്രമണത്തിൽ നിരവധി കന്നുകാലികൾ ചത്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ, റെയിഞ്ച് ഓഫിസർമാർ, ഡോക്ടർമാർ,വന്യജീവി സംഘടനാംഗങ്ങൾ, ജനപ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ പുലിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യും.















