കെട്ടിപ്പിടിച്ചും കൈ കൊടുത്തും പടിയിറങ്ങി രവിശാസ്ത്രി; വീഡിയോ പങ്കുവെച്ച് ബിസിസിഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെട്ടിപ്പിടിച്ചും കൈ കൊടുത്തും പടിയിറങ്ങി രവിശാസ്ത്രി; വീഡിയോ പങ്കുവെച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 10:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രിക്ക്
വികാര നിർഭരമായ യാത്ര അയപ്പ്. പടിയിറക്കത്തിന് മുൻപ് ഡ്രസിംഗ് റൂമിൽ താരങ്ങളോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ദുബൈയിൽ നമീബിയയ്‌ക്കെതിരെ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തിന് ശേഷമായിരുന്നു രവിശാസ്ത്രി ഡ്രസിംഗ് റൂമിൽ കളിക്കാരോട് യാത്ര ചോദിക്കാനെത്തിയത്.

ഒരു ടീമെന്ന നിലയിൽ തന്റെ പ്രതീക്ഷകൾ മറികടന്നുളള പ്രകടനമാണ് കളിക്കാർ പലപ്പോഴും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ പല ടീമുകളെയും നിങ്ങൾ പരാജയപ്പെടുത്തി. ഈ വിജയങ്ങൾ ഇന്ത്യയെ ഒരു മികച്ച ടീമാക്കി പരുവപ്പെടുത്തിയെന്നും രവിശാസ്ത്രി പറഞ്ഞു. കളിക്കാരെ കെട്ടിപ്പിടിച്ചും കൈകൊടുത്തും ആശംസ നേർന്നുമാണ് അദ്ദേഹം ഡ്രസിംഗ് റൂമിൽ നിന്ന് ഇറങ്ങിപ്പോകുന്നത്.

ട്വന്റി-20 ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ പരാജയം വഴങ്ങിയതോടെ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. ഇതിന്റെ വേദനയ്‌ക്കിടെയാണ് രവിശാസ്ത്രിയുടെ മടക്കം. മുഖ്യപരിശീലക സ്ഥാനം ഒഴിയാൻ ലോകകപ്പിന് മുൻപ് തന്നെ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. രാഹുൽ ദ്രാവിഡ് ആണ് പുതിയ പരിശീലകൻ.

മികച്ച ഒട്ടേറെ വിജയങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ കൈപിടിച്ച് നടത്തിയ ശേഷമാണ് രവിശാസ്ത്രിയുടെ പടിയിറക്കം. 2017 ലാണ് അദ്ദേഹം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഓസ്‌ട്രേലിയയെ രണ്ട് തവണ ടെസ്റ്റ് പരമ്പരയിൽ അവരുടെ മണ്ണിൽ ഇന്ത്യ മുട്ടുകുത്തിച്ചതുൾപ്പെടെയുളള നേട്ടങ്ങളും അദ്ദേഹം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ എഴുതി ചേർത്തു. 2020 ൽ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽ തകർത്തെറിഞ്ഞതും രവിശാസ്ത്രിയുടെ പരിശീലനമികവിലെ പൊൻതൂവലായി.

എന്നാൽ തന്റെ പരിശീലനകാലയളവിൽ ഒരു ഐസിസി ചാമ്പ്യൻഷിപ്പിൽ പോലും വിജയിക്കാൻ കഴിയാതിരുന്നതിലെ നിരാശയും അദ്ദേഹം മറച്ചുവെയ്‌ക്കുന്നില്ല. ഭാവിയിൽ നിലവിലെ ടീമിന് എത്തിപ്പിടിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Must Watch: A stirring speech to sign off as the #TeamIndia Head Coach 👏 👏

Here's a snippet from @RaviShastriOfc's team address in the dressing room, reflecting on the team's journey in the last few years. 👍 👍 #T20WorldCup #INDvNAM

Watch 🎥 🔽https://t.co/x05bg0dLKH pic.twitter.com/IlUIVxg6wp

— BCCI (@BCCI) November 9, 2021

Tags: Head CoachRavi Shastri
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies