ജയ് ഭീമിന് സിപിഎമ്മുമായി ബന്ധമില്ല ; കേരളത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ഈ സിനിമ ആഘോഷിക്കാന്‍ കാരണം പാര്‍ട്ടി കൊടികള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാമെന്ന് ജസ്റ്റിസ് ചന്ദ്രു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ഭീമിന് സിപിഎമ്മുമായി ബന്ധമില്ല ; കേരളത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ഈ സിനിമ ആഘോഷിക്കാന്‍ കാരണം പാര്‍ട്ടി കൊടികള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാമെന്ന് ജസ്റ്റിസ് ചന്ദ്രു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 05:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ജയ് ഭീം സിനിമയ്‌ക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു . കേരളത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ജെയ്ഭീമിനെ ആഘോഷിക്കാന്‍ കാരണം പാര്‍ട്ടി കൊടികള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാം . എന്നാൽ ഈ സിനിമയ്‌ക്ക് മാത്രമല്ല അതിന് അടിസ്ഥാനമായ സംഭവത്തിനോ സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു .

88 ല്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണ്. രാജാക്കണ്ണിന്റെ കസ്റ്റഡി മരണമുണ്ടാകുന്നതും താന്‍ ഇടപെടുന്നതും 93 ലാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. യഥാര്‍ഥ ജീവിതത്തില്‍ ജസ്റ്റിസ് ചന്ദ്രുവിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ നടൻ സൂര്യ അവതരിപ്പിച്ചത് .

തമിഴ്‌നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ചന്ദ്രുവിന്‍റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു.

88 ലാണ് സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു . ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ താന്‍ എതിര്‍ത്തു, ജയവര്‍ധനയുമായി ഇടപാട് നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാല്‍ ഇതൊരു നല്ല പ്രശ്നപരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. – അദ്ദേഹം പറയുന്നു.

20 വര്‍ഷം ചോരനീരാക്കിയ പാര്‍ട്ടിയില്‍‌ നിന്നാണു പുറത്താക്കിയത്. ഇനി എങ്ങോട്ടുമില്ല . ഞാന്‍ ലോകത്തിന്‍റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കല്‍ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാന്‍ ഇന്ന് കരുതുന്നു’- ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.

മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് ജയ് ഭീം സിനിമയുടെ ഇതിവൃത്തം. 1993 ൽ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽ പെട്ട രാജാകണ്ണിന്റെയും നീതിക്കായി പോരാട്ടം നടത്തിയ അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.

Tags: jai bhim
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies