വീണ്ടും കൊറോണ: ചൈനയുടെ തലസ്ഥാനത്ത് നിയന്ത്രണം; മാളുകളും ഹൗസിംഗ് കോംപൗണ്ടുകളും സീൽ ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും കൊറോണ: ചൈനയുടെ തലസ്ഥാനത്ത് നിയന്ത്രണം; മാളുകളും ഹൗസിംഗ് കോംപൗണ്ടുകളും സീൽ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 04:16 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാൻ ജില്ലകളിലായി ആറ് പേർക്ക് പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നടപടി.

വടക്ക് കിഴക്കൻ ജിലിൻ പ്രവിശ്യയിൽ രോഗബാധയുണ്ടായിരുന്നവരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവർക്കാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവർ സന്ദർശിച്ച സ്ഥലങ്ങളും ഷോപ്പുകളും പോലും അടച്ചിട്ടിരിക്കുകയാണ്. ഇരു ജില്ലകളിലുമായി രോഗബാധിതരുമായി സമ്പർക്കമുണ്ടായിരുന്ന 280 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഇവിടെ മാത്രം 12,000 പേരെ പരിശോധന നടത്തിക്കഴിഞ്ഞു.

മറ്റൊരു കൊറോണ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ആൾ സന്ദർശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോങ്‌ഷെങ്ങിലെ റാഫ്‌ളെസ് സിറ്റി മാൾ അധികൃതർ ബുധനാഴ്ച വൈകിട്ടോടെ അടച്ചു. മാളിലുണ്ടായിരുന്ന ജീവനക്കാരെയും സാധനങ്ങൾ വാങ്ങാൻ വന്നവരെയും പരിശോധനയ്‌ക്ക് ശേഷമാണ് പുറത്തുപോകാൻ സമ്മതിച്ചത്.

ഒക്ടോബർ പകുതിയോടെ മൊത്തം കേസുകൾ 1000 കടന്നെങ്കിലും ബീജിങ് നഗരത്തിൽ 50 പേർക്ക് മാത്രമായിരുന്നു രോഗബാധ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്‌സ് വരുന്നത് മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളാണ് ബീജിങ് പുലർത്തുന്നത്.

കോൺഫറൻസുകളും പരിപാടികളുമൊക്കെ കഴിവതും ഓൺലൈനിൽ നടത്താനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. പരമാവധി നേരിട്ടുളള പരിപാടികൾ ഒഴിവാക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്. പുറത്ത് പരിപാടി നടത്തുന്നവർ കൊറോണ ബാധിതരുടെ പട്ടിക പരിശോധിക്കുകയും അവർ അവിടെ സന്ദർശിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുകയും വേണം.

Tags: lockdowncoronavirusBeijingchina covid restrictionsCovid Outbreak
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies