മരക്കാർ റിലീസ്; ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; ഡിസംബറിൽ തീയറ്ററിൽ റിലീസ് ചെയ്യും; തീരുമാനം അറിയിച്ച് സാംസ്‌കാരിക മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരക്കാർ റിലീസ്; ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; ഡിസംബറിൽ തീയറ്ററിൽ റിലീസ് ചെയ്യും; തീരുമാനം അറിയിച്ച് സാംസ്‌കാരിക മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 06:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. ഇതോടെ ആഴ്ചകൾ നീണ്ടുനിന്ന വിവാദങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.

സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിട്ട് വീഴ്ച ചെയ്തതോടെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത് എന്നാണ് വിവരം. ഡിസംബർ രണ്ടിനാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുക. യാതൊരു ഉപാധികളുമില്ലാതെയാകും ചിത്രത്തിന്റെ പ്രദർശനമെന്ന് സജി ചെറിയാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

നിർമ്മിക്കുന്നതിൽ ഉണ്ടായ ചിലവ് നികത്തുന്നതിനാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് വിടാൻ ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്. എന്നാൽ നടത്തിയ ചർച്ചയിൽ മലയാള സിനിമയുടെയും, ചലച്ചിത്ര മേഖലയുടെയും നന്മയ്‌ക്കായി തിയറ്ററിൽ പടം റിലീസ് ചെയ്യാൻ അദ്ദേഹം അനുമതി നൽകുകയായിരുന്നു. ഇത് ഏവരെയും സന്തോഷിപ്പിക്കുന്നതാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് പോയാൽ മലയാള സിനിമാ മേഖലയെ അത് ബാധിക്കും. അതിനാൽ ഇത് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിച്ചു. മലയാള സിനിമാ മേഖല ഉയരണമെന്നതാണ് സർക്കാർ നിലപാടെന്നും സജി ചെറിയാൻ പറഞ്ഞു.

തീയറ്റർ ഉടമകളുമായുണ്ടായ തർക്കവും അഭിപ്രായ ഭിന്നതയുമാണ് ആന്റണി പെരുമ്പാവൂരിനെ കൂടുതൽ പ്രകോപിപ്പിച്ചത്. തുടർന്നാണ് റിലീസ് ഒടിടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി ഉയർത്തുമെന്ന് തിയറ്റർ ഉടമകളും പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനം മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും സന്തോഷം നൽകുന്നതാണ്.

Tags: cinemafilmcinema theatremarakkar arabikadalinte simham
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies