മൈലേജിൽ മിടുമിടുക്കൻ; സുരക്ഷയിലും കേമൻ; പുത്തൻ സെലേറിയോ അവതരിപ്പിച്ച് മാരുതി സുസുക്കി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈലേജിൽ മിടുമിടുക്കൻ; സുരക്ഷയിലും കേമൻ; പുത്തൻ സെലേറിയോ അവതരിപ്പിച്ച് മാരുതി സുസുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 09:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരുപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ജനപ്രിയ മോഡലായ സെലേറിയോയുടെ പുതിയ പതിപ്പ് രാജ്യത്തെ നിരത്തുകളിൽ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 4.99 ലക്ഷം മുതൽ 6.94 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്പീഡി ബ്ലൂ, ഫയർ റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളിൽ എത്തുന്ന വാഹനത്തിന് LXi,VXi, ZXi, ZXi+ എന്നീ നാല് വേരിയന്റകളാണുള്ളത്.

ഇന്ധനക്ഷമതയാണ് സെലേറിയോയുടെ പ്രധാന സവിശേഷത. പുതിയ സെലേറിയോയുടെ VXi എ.എം.ടി വേരിയൻറിന് 26.68 കിലോമീറ്റർ ഇന്ധനക്ഷമതയാണുള്ളത്. ZXi, ZXi+ എ.എം.ടി എന്നിവ 26 കിലോമീറ്റർ മൈലേജ് നൽകും. LXi 25. 24 കിലോമീറ്ററും, VXi, ZXi, ZXi+ എംടി എന്നിവ 24.97 കിലോമീറ്ററും ഇന്ധനക്ഷമത നൽകുന്നു.

മാരുതിയുടെ ജനപ്രിയ വാഹനമായ വാഗണറിന്റെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സെലേറിയോ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ രണ്ടാം തലമുറയാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.

സെലേറിയോയുടെ ഡിസൈനിലും മാരുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത ഹെഡ് ലാമ്പ് ക്ലസ്റ്ററും, കട്ടിയുള്ള ഹൊറിസോണ്ടൽ ക്രോം ട്രിമ്മോടുകൂടിയ പുതിയ ഗ്രില്ലും വാഹനത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. മുൻ മോഡലിൽ നിന്നും ബോണറ്റിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ പുതു തലമുറ സെലേറിയോയിൽ ദൃശ്യമാണ്. ഇവയ്‌ക്ക് പുറമെ, 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനിഷിങ്ങ് അലോയി വീലുകൾ, ഇൻഡിക്കേറ്റർ നൽകിയിട്ടുള്ള റിയർവ്യൂ മിറർ, ബ്ലാക്ക് ഫിനിഷിങ്ങ് ബി പില്ലർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

സുരക്ഷയുടെ കാര്യത്തിലും വാഹനത്തിന്റെ മികവ് കൂട്ടാൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിങ്ങ് സെൻസർ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്ക്, പ്രീ-ടെൻഷൻ ആൻഡ് ഫോഴ്‌സ് ലിമിറ്റർ, ചൈൽഡ് പ്രൂഫ് റിയർ ജോർ ലോക്ക് തുടങ്ങിയ 12ൽ അധികം സേഫ്റ്റി ഫീച്ചറുകളാണ് സെലേറിയോയിൽ നൽകിയിട്ടുള്ളത്.

പുതിയ കെ10സി, മൂന്ന് സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ ഡ്യുവൽ ജെറ്റ് എഞ്ചിനാണ് സെലേറിയോയുടെ ഹൃദയം. 67 എച്പി പവറും, 89 എൻഎം ടോർക്കും എഞ്ചിന് ഉൽപ്പാദിപ്പിക്കും. ഒന്നാം തലമുറ സെലേറിയോയെക്കാൾ 1 എച്പിയും 1 എൻഎം ടോർക്കും കുറവാണിത്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies