ഇങ്ങനെയൊക്കെ ചെയ്യാമോ ?നമ്മൾ നാളേയും കാണണ്ടേ ? പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ യുവാക്കൾ; വൈറലായി നൃത്തം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇങ്ങനെയൊക്കെ ചെയ്യാമോ ?നമ്മൾ നാളേയും കാണണ്ടേ ? പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ യുവാക്കൾ; വൈറലായി നൃത്തം

Janam Web Desk by Janam Web Desk
Nov 12, 2021, 07:39 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ടി 20 ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ പ്രവിശ്യക്കാർ. തെരുവുകളിൽ ആഘോഷ നൃത്തം ചെയ്യുന്ന ബലൂച് യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. പാകിസ്താന്റെ പരാജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പരസ്യമായി ആടിയും പാടിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന വീഡിയോകളാണ് വൈറലാകുന്നത്. പാകിസ്താൻ സർക്കാറും സൈന്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന പ്രദേശമാണ് ബലൂചിസ്താൻ. പാകിസ്താനിൽ നിന്നും സ്വയം ഭരണവും സാതന്ത്ര്യവും ആവശ്യപ്പെട്ട് കാലങ്ങളായി പ്രക്ഷോഭം നടക്കുന്ന മേഖല കൂടിയാണിത്. പ്രതിഷേധങ്ങളെ പലപ്പോഴും മനുഷ്യത്വ രഹിതമായി നേരിടുകയാണ് ഇമ്രാൻ ഖാൻ സർക്കാർ. പ്രദേശത്ത് പാക് സർക്കാർ നടത്തുന്ന ഇടപെടലുകളെ അന്താരാഷ്‌ട്ര സമൂഹവും പല സന്ദർഭങ്ങളിലും വിമർശിച്ചിട്ടുണ്ട്.

തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും മാർകസ് സ്റ്റോയിനിസും നടത്തിയ പോരാട്ടത്തിലാണ് പാകിസ്താൻ തകർന്നടിഞ്ഞത്. പാകിസ്താൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ അടിച്ചെടുത്തു. ഇടം കയ്യൻ ബാറ്റർ മാത്യു വെയ്ഡിന്റെ തകർപ്പനടികളാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തിൽ 41 റൺസുമായി വെയ്ഡ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ പതറിയ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതിൽ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസും നിർണായക പങ്കു വഹിച്ചു. സ്റ്റോയിനിസ് 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു.

നേരിട്ട ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ച് അഫ്രിഡിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും മൂന്നാമനായെത്തിയ മിച്ചൽ മാർഷിനൊപ്പം ഡേവിഡ് വാർണറാണ് ഓസ്‌ട്രേലിയയ്‌ക്ക് പൊരുതാനുള്ള അടിത്തറയിട്ടത്. ഇരുവരും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഏഴാം ഓവറിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ മാർഷിനെ ആസിഫ് അലിയുടെ കയ്യിലെത്തിച്ചു. സ്‌കോർ 77 ലെത്തിയപ്പോൾ പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്തിനേയും ഷദാബ് മടക്കിയയച്ചു. നല്ല ഫോമിൽ കളിച്ചു വരികയായിരുന്ന ഡേവിഡ് വാർണറിനെ പതിനൊന്നാം ഓവറിൽ ഷദാബ് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താൻ വിജയം മണത്തു. പതിമൂന്നാം ഓവറിൽ ഷദാബിന്റെ ഉജ്ജ്വല ബൗളിംഗ് മാക്‌സ്വെല്ലിനേയും പുറത്താക്കി ഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി.

തുടർന്നായിരുന്നു ആവേശകരമായ സ്റ്റോയിനിസ് വെയ്ഡ് കൂട്ടുകെട്ട് പിറന്നത്. ഒരറ്റത്ത് സ്ഥിരതയോടെ നിന്ന സ്റ്റോയിനിസാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. ഗ്ലെൻ മാക്‌സ്വെല്ലിനെ പുറത്താക്കി ആഘോഷിച്ച ഷദാബിനെ തൊട്ടടുത്ത പന്തിൽ ഡീപ് മിഡ്വിക്കറ്റിലേക്ക് സ്റ്റോയിനിസ് സിക്‌സറിന് പറത്തി. 16 ഓവറുകൾ അവസാനിച്ചപ്പോൾ 24 പന്തിൽ 50 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ മിഡ്വിക്കറ്റിനു മുകളിലൂടെ തകർപ്പൻ സിക്‌സറടിച്ച സ്റ്റോയിനിസ് തൊട്ടടുത്ത പന്ത് ബൗളറുടെ മുകളിലൂടെ പായിച്ച് ബൗണ്ടറിയും നേടി.

പതിനെട്ടാം ഓവറിൽ ഹസൻ അലിയെ സിക്‌സറിനും ഫോറിനും തൂക്കിയ വെയ്ഡ് 12 പന്തിൽ 22 റൺസെന്ന നിലയിലേക്ക് കളിയെത്തിച്ചു. ടൂർണമെന്റിലെ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രിഡി മാത്രമായിരുന്നു ബാബർ അസമിന്റെ അവസാന പ്രതീക്ഷ. ആദ്യ പന്തിൽ സ്റ്റോയിനിസിന് റണ്ണെടുക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത പന്തിൽ ലെഗ് ബിഫോറിനെ അതിജീവിച്ച സ്റ്റോയിനിസ് ഒരു ലെഗ് ബൈ നേടി നോൺ സ്‌ട്രൈക്ക് എൻഡിലെത്തി. അടുത്ത പന്ത് വൈഡ് ബോളായി. മൂന്നാം പന്തിൽ മാത്യു വെയ്ഡ് ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ ഹാസൻ അലിയുടെ കയ്യിൽ നിന്ന് വഴുതി. രണ്ട് റൺസ് കൂടി നേടിയ വെയ്ഡ് പക്ഷേ വിശ്വരൂപം കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ അടുത്ത പന്ത് ഓഫിലേക്ക് കയറി പിന്നോട്ട് സ്‌കൂപ്പ് ചെയ്ത വെയ്ഡിനെപ്പോലും അത്ഭുതപ്പെടുത്തി കീപ്പർക്ക് പിന്നിലായി പന്ത് ഗ്യാലറി കടന്നു. അടുത്ത പന്ത് ഡീപ് മിഡ്വിക്കറ്റിലേക്ക് തൂക്കിയടിച്ച വെയ്ഡ് അവസാന പന്ത് കീപ്പർക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചതോടെ പാകിസ്താന്റെ കഥ കഴിഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് 176 റൺസ് ആണ് നേടിയത്. പാകിസ്താനു വേണ്ടി ഫക്കർ സമാനും അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ ക്യാപ്ടൻ ബാബർ അസം 39 റൺസുമായി പിന്തുണ നൽകി. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ റൺസ് വാരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് പാകിസ്താന് തിരിച്ചടിയായി.

Itni khushi 😂😂😂 #Australia pic.twitter.com/0Mx4qlIyvz

— Hakeem Baloch (@HakeemWadhela) November 11, 2021

Tags: T20 Worldcupbalochistanvideo goes viral
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies