കൂട്ടബലാത്സംഗം: സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ പ്രജാപതിയ്ക്കും സുഹൃത്തുക്കൾക്കും ജീവപര്യന്തം തടവ് ശിക്ഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടബലാത്സംഗം: സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ പ്രജാപതിയ്‌ക്കും സുഹൃത്തുക്കൾക്കും ജീവപര്യന്തം തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 09:43 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലൈംഗിക പീഡനക്കേസിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രസാദ് പ്രജാപതിയ്‌ക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്‌ക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്നു ഗായത്രി പ്രസാദ് പ്രജാപതി. ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് ഇയാൾ വഹിച്ചിരുന്നത്.

ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മന്ത്രിയേയും കൂട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2017ലായിരുന്നു അറസ്റ്റ്. 2014 മുതൽ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016ൽ ഇവരുടെ മകളേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതി നൽകിയത്.

സ്വന്തം മന്ത്രിസഭയിലെ അംഗമായതുകൊണ്ടുതന്നെ നടപടിയെടുക്കുന്നതിൽ അഖിലേഷ് യാദവ് സർക്കാർ വീഴ്‌ച്ച വരുത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ യുവതി സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗൗതംപള്ളി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. 2017 ഫെബ്രുവരിയിലാണ് മന്ത്രിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.

മാർച്ചിലാണ് മന്ത്രിയുൾപ്പെടെയുള്ള സംഘം അറസ്റ്റിലാകുന്നത്. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് ഗായത്രി പ്രസാദ് പ്രജാപതിയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ. ശുക്ല അമേഠിയിൽ മുൻ റവന്യൂ ക്ലാർക്കും തിവാരി കരാറുകാരനുമായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമവും പോക്‌സോ വകുപ്പുകളും മന്ത്രിയ്‌ക്കും കൂട്ടുകാർക്കുമെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

Tags: samajwadi partylife imprisonmentgang rape case
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies