മാതൃഭാഷയിൽ സംസാരിക്കുന്നത് അഭിമാനമായി കരുതണം; പുതിയ വിദ്യാഭ്യാസ നയത്തിൽ രാഷ്ട്രഭാഷയ്ക്കും മാതൃഭാഷയ്ക്കും പ്രാധാന്യമുണ്ടാകുമെന്നും അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതൃഭാഷയിൽ സംസാരിക്കുന്നത് അഭിമാനമായി കരുതണം; പുതിയ വിദ്യാഭ്യാസ നയത്തിൽ രാഷ്‌ട്രഭാഷയ്‌ക്കും മാതൃഭാഷയ്‌ക്കും പ്രാധാന്യമുണ്ടാകുമെന്നും അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 02:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്നതിൽ അഭിമാനിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ വാരാണസിയിൽ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങൾ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയിൽ സംസാരിക്കുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’ അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

” പ്രാദേശിക ഭാഷകളുടെ സംരക്ഷണവും പ്രോത്സാഹനവുമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കുട്ടികൾക്കിടയിൽ മാതൃഭാഷ പ്രോത്സാഹിപ്പിക്കണം. രാഷ്‌ട്രഭാഷയുടെ സംരക്ഷണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ നയത്തിൽ ഔദ്യോഗിക ഭാഷയ്‌ക്കും മാതൃഭാഷയ്‌ക്കും പ്രത്യേകമായി ഊന്നൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസനയം ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രഭാഷയായ ഹിന്ദിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗുജറാത്തിയെക്കാൾ ഹിന്ദിയെ ആണ് താൻ സ്‌നേഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ‘ ആഭ്യന്തര മന്ത്രാലയത്തിൽ ഇംഗ്ലീഷിലുള്ള ഒരു ഫയൽ പോലുമില്ല എന്നത് ഞാൻ അഭിമാനത്തോടെയാണ് പറയുന്നത്. ആഭ്യന്തര വകുപ്പ് നമ്മുടെ രാഷ്‌ട്രഭാഷയെ പൂർണ്ണമായും അംഗീകരിച്ചിരിക്കുകയാണ്. പല വകുപ്പുകളും ഈ മാതൃക പിന്തുടർന്ന് വരുന്നതായും’ അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Amit Shahmother tongue
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies