മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർട്ട് കാർണിവൽ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2021’ ഡിസംബർ 10,11,12 തീയതികളിൽ നടക്കുമെന്ന് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ഇൗവർഷവും ഒാൺലൈനിലാണ് പരിപാടി. ദേശീയതലത്തിലുള്ള ഓൺലൈൻ മത്സരത്തിന് പുറമെ, ഒരു അന്താരാഷ്ട്ര ഓൺലൈൻ മത്സരവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഏതു രാജ്യത്തെയും സ്കൂളുകൾക്കും ക്ലബുകൾക്കും മത്സരത്തിൽ പെങ്കടുക്കാൻ കഴിയും.
കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുള്ള ആർട്ട് കാർണിവൽ ബഹ്റൈനിലെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ്. രാജ്യത്തെ വിവിധ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 22 സ്കൂളുകളിൽനിന്നുള്ള 350ഒാളം പേരെയാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. അഞ്ചുമുതൽ എട്ടു വയസ്സ് വരെ, എട്ടുമുതൽ 11വയസ്സ് വരെ, 11 മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെ, 18 വയസ്സിന് മുകളിൽ എന്നിങ്ങനെയാണ് അഞ്ചു വിഭാഗങ്ങൾ. സ്കൂളുകൾ വഴി മാത്രമാണ് പങ്കാളിത്തം അനുവദിക്കുന്നത്.
ബഹ്റൈനിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നൽകും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും എല്ലാ പങ്കാളികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. വിജയികളുടെ രചനകൾ കലണ്ടറുകളിലും ഡെസ്ക്-ടോപ് കലണ്ടറുകളിലും ഉൾപ്പെടുത്തും. ഈ കലണ്ടറുകൾ 2022 ജനുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
മത്സരത്തിൽനിന്നുള്ള വരുമാനം മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനായി ഉപയോഗിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അനീഷ് ശ്രീധരൻ 39401394, നിഥിൻ 39612819 എന്നിവരെ ബന്ധപ്പെടാം. െഎ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണ മൂർത്തി, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ഭാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Comments