ദുബായ്: ടി 20 േലാകകപ്പ് ഫൈനലിൽ ന്യൂസിലാന്റിനെതിരെ ഓസ്‌ത്രേല്യക്ക് 173 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. നായകൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിവനെ മികച്ച സ്‌കാറിലേക്ക് നയിച്ചത്.
വില്യംസൺ 48 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉൾപ്പെടെ 85 റൺസ് നേടി. നേരത്തേ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. തുടർന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോർ 28ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഡാരിൽ മിച്ചൽ(11) ആണ് പുത്തായത്.
പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസൺ, മാർട്ടിൻ ഗുപ്തിലുമായി ചേർന്ന് റൺറേറ്റ് മെല്ലെ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാർട്ടിൻ ഗുപ്തിൽ(28) സ്‌കോർ 76ൽ നിൽക്കെ പുറത്തായി. 28 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്ലൻ ഫിലിപ്പ്‌സ്((18),ജയിംസ് നീഷാം(13), ടിം സീഫെർട്ട്(8) എന്നിവർ നടത്തിയ ചെറുത്തുനിൽപാണ് മാന്യമായ സ്‌കോർ പടുത്തുയർത്താൻ കീവിസിനെ പ്രാപ്തമാക്കിയത്.















