'ഗോഡ്ഫാദര്‍' പ്രേക്ഷകരിലേക്കെത്തിയിട്ട് 30 വര്‍ഷങ്ങള്‍: ഓര്‍മ്മ പുതുക്കി ഇന്നസെന്റ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഗോഡ്ഫാദര്‍’ പ്രേക്ഷകരിലേക്കെത്തിയിട്ട് 30 വര്‍ഷങ്ങള്‍: ഓര്‍മ്മ പുതുക്കി ഇന്നസെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 09:07 am IST
Facebook
Twitter
WhatsAppTelegram

ഇരു കുടുംബങ്ങളിലെയും തീര്‍ത്താല്‍ തീരാത്ത പക കെട്ടടങ്ങാന്‍ ഒടുവില്‍ മൂന്നാം തലമുറ ഒന്നിക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ പുലിവാലാണ് ഗോഡ്ഫാദര്‍ എന്ന സിനിമ. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചമ്മയുടെയും പകയുടെ കഥ. അഞ്ഞൂറാന്‍ മുതലാളിയായി എന്‍.എന്‍. പിള്ളയും അച്ചമ്മയായി ഫിലോമിനയും മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഇത്. ഒരേ കോളേജില്‍ പഠിക്കുന്ന അഞ്ഞൂറാന്റെ ഇളയ മകന്‍ രാമഭദ്രനും അച്ചമ്മയുടെ കൊച്ചുമകള്‍ മാലുവും തമ്മില്‍ പ്രണയത്തിലാവുന്നതോടു കൂടി കുടുംബങ്ങള്‍ തമ്മിലെ പക മറ്റൊരു ദിശയിലേക്കു വഴിമാറുന്നു. ‘ഗോഡ്ഫാദര്‍’ സ്‌ക്രീനില്‍ തെളിഞ്ഞിട്ട് ഇന്നേയ്‌ക്ക് 30 വര്‍ഷങ്ങള്‍ തികയുന്നു.

1991 നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്തത്.ആ ഓര്‍മ്മ പുതുക്കിയത് മറ്റാരുമല്ല, രാമഭദ്രന്റെ ചേട്ടന്‍ സ്വാമിനാഥന്‍ അഥവാ ഇ.കെ. രാമനാഥന്‍ എന്ന ഇന്നസെന്റ് ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ആ ഓര്‍മ്മ പുതുക്കിയത്. സിദ്ധിഖ്-ലാല്‍ ചിത്രമായ ഗോഡ്ഫാദറില്‍ ഇന്നസെന്റിന്റെ വേഷം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചതായിരുന്നു. ദൃഢപ്രതിജ്ഞയെടുത്ത് അവിവാഹിതരായി തുടരുന്ന സഹോദരന്മാരില്‍ ആരുമറിയാതെ ദൂരെ ഒരു സ്ഥലത്തു പോയി വിവാഹം ചെയ്ത് ഭാര്യയും മക്കളുമായി കഴിയുന്നയാളാണ് ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥന്‍ എന്ന കഥാപാത്രം.

ഒടുവില്‍ രാമഭദ്രന്റെയും മാലുവിന്റേയും വിവാഹം കീറാമുട്ടിയാവുമ്പോള്‍ ജഗദീഷ് അവതരിപ്പിച്ച കൂട്ടുകാരന്‍ മായിന്‍കുട്ടിയാണ് ഈ രഹസ്യ വിവാഹത്തിന്റെ കാര്യം കണ്ടെത്തുന്നതും, പിന്നീട് സിനിമയുടെ ഗതി മാറ്റുന്നതും. ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന അഞ്ഞൂറാന്റെ തറവാട് കോഴിക്കോട്ടെ പയ്യാനക്കലാണുള്ളത്. ഗോഡ്ഫാദറിന് ശേഷം നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായ മണ്ണടത്ത് തറവാട്ടിലെ വിശേഷങ്ങള്‍ വിപുലമാണ്. അഞ്ഞൂറാന്റെയും മക്കളുടെയും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതെ വീട് 150 വര്‍ഷത്തിലധികം പഴക്കമുള്ള മണ്ണടത്ത് തറവാടായിരുന്നു. ഈ ചിത്രം അതുവരെയുള്ള ചില ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ചു. തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയേറ്ററില്‍ മാത്രം ചിത്രം 417 ദിവസങ്ങള്‍ പ്രദര്‍ശനം നടത്തി.

 

Tags: movie
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies