മലമ്പുഴ: മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന് ചരിഞ്ഞു. മൂന്ന് ആനകള്‍ പ്രദേശത്ത് കാവല്‍ നില്‍ക്കുകയാണ്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി ലൈനില്‍ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഏമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന് നല്കിയ ഭൂമിയിലാണ് അപകടം. മൂന്നു വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments