മണ്ണും ചെളിയും ചേർത്ത ഭക്ഷണം; ആഹാ അടിപൊളി; ഇങ്ങനെയും ചിലർ;വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണ്ണും ചെളിയും ചേർത്ത ഭക്ഷണം; ആഹാ അടിപൊളി; ഇങ്ങനെയും ചിലർ;വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 05:35 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ എരിവും പുളിയും മധുരവും കയ്പും എന്നുവേണ്ട സകലമാന രുചികളും മാറിമാറി പരീക്ഷിച്ചും കണ്ടുംകേട്ടും അറിയുന്ന പൊടിക്കൈകൾ പരീക്ഷിച്ചും വിഭവം സ്വാദേറിയതാക്കാൻ ശ്രമിക്കും. ഉപ്പ് മഞ്ഞൾ,മുളക്,കുരുമുളക്, ഏലം,കറുവപ്പട്ട തുടങ്ങി സുഗന്ധവ്യജ്ഞനങ്ങളുടെ വലിയ കൂട്ടം തന്നെയാണ് ഇങ്ങനെ രുചിയുടെ മേളമൊരുക്കാൻ അണിചേരുന്നത്.

അക്കൂട്ടത്തിൽ മണ്ണ് കൂടി ആയാലോ.. വൃത്തികേട്… ആശ്ചര്യം എന്നൊക്കെ പറയാൻ വരട്ടെ, അങ്ങനെ നല്ല അസ്സൽ മണ്ണും ചെളിയും സുഗന്ധവ്യജ്ഞനങ്ങൾക്ക് പകരം ഉപയോഗിക്കുന്ന ഒരു പ്രദേശം നമ്മുടെ ഈ ഭൂമിലുണ്ട്. ആശ്ചര്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. ഇറാനിലെ ഹോർമുസ് ദ്വീപ് നിവാസികളാണ് മൂക്കത്ത് വിരൽ വെച്ച് പോകുന്ന ഭക്ഷണവിഭവങ്ങൾ കഴിക്കുന്നവർ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അഭേദ്യവും കാലങ്ങൾക്കതീതമായി നിലനിൽക്കുന്നതുമാണ്. അതുകൊണ്ടു തന്നെ മണ്ണിന്റെ മണമുള്ള മനുഷ്യൻ എന്നൊക്കെ നാം ആലങ്കാരികമായി പറയാറുണ്ട്.

കൃഷി ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും സാധാരണയായി മണ്ണ് ഉപയോഗിക്കുന്നു. മണ്ണ് ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്ന ജനസമൂഹമാണ് ഇറാനിലെ ഹോർമുസ് ദ്വീപ് നിവാസികൾ. നൂറ്റാണ്ടുകളായി മണ്ണും ചെളിയും ഉപയോഗിച്ചാണ് ദ്വീപ് വാസികൾ ഭക്ഷണം പാചകം ചെയ്യുന്നത്. മണ്ണ് ചേർത്ത് പാകം ചെയ്യുന്ന ഭക്ഷണം അത്യധികം രുചിയേറിയതാണെന്നും ഒരു മണിപോലും പാഴാക്കാനാവില്ലെന്നുമാണ് ഇവരുടെ വാദം. ഇറാനിലെ ഹോർമുസ് ദ്വീപിന് റെയിൻബോ ദ്വീപ് എന്നും വിളിപ്പേരുണ്ട്. വർണാഭമായ നിരവധി പർവ്വതങ്ങൾ ഈ ദ്വീപിലുള്ളതാണ് ഇങ്ങനെ ഒരു പേര് വരാൻ കാരണം. ഇവിടുത്തെ വ്യത്യസ്ത നിറങ്ങളിലുള്ള പർവ്വതങ്ങളിൽ പലതരം സ്വാദുള്ള മണ്ണ് കാണപ്പെടുന്നു. ദ്വീപിലെ നിവാസികൾ നമ്മൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതുപോലെ ഈ മണ്ണും ഭക്ഷണത്തിൽ ചേർക്കുന്നു. ഈ ദ്വീപിൽ ഉപ്പ് മലകളും കാണപ്പെടുന്നുണ്ട്.

ഈ പർവ്വതങ്ങളിൽ കാണപ്പെടുന്ന സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്.ദശലക്ഷക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപമെടുത്തതാണ് ഈ കുന്നുകളിലെ മണ്ണ്. അവയുടെ രുചി വളരെ സവിശേഷമാണ്. നിറത്തിനനുസരിച്ചാണ് ഇവിടെയുള്ളവർ മണ്ണിന്റെ രുചി തിരിച്ചറിയുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഹോർമുസ് ദ്വീപിലെ മണ്ണ് രുചികരം മാത്രമല്ല ആരോഗ്യകരവുമാണ്. ഈ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളും സുഗന്ധമുള്ള ഈ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാറുണ്ട്. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇവിടുത്തെ മണ്ണിന്റെ അമിതോപയോഗം പ്രദേശത്തിന്റെ പരിസ്ഥിതിയെ താറുമാറാക്കിയിരിക്കുകയാണ്. അതിനാൽ പ്രദേശം ഇപ്പോൾ പരിസ്ഥിതി വകുപ്പിന്റെ സംരക്ഷണത്തിലാണ്.

Tags: rainbow village
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies