പെട്ടന്ന് പണമുണ്ടാക്കണം; കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ആയുധങ്ങൾ കൈമാറിയ സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്ടന്ന് പണമുണ്ടാക്കണം; കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ആയുധങ്ങൾ കൈമാറിയ സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 09:12 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ആയുധം നൽകിയ സംഭവത്തിൽ സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ സിപിഐയുടെ നിരോധിത ഭീകര സംഘടനയ്‌ക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയത്. ആയുധങ്ങൾക്ക് പുറമെ സ്‌ഫോടകവസ്തുക്കളും ഇവർ കൈമാറിയതായി എസ്പി പ്രശാന്ത് ആനന്ദ് പറഞ്ഞു. സിആർപിഎഫ് ജവാനായ അവിനാശ് കുമാർ എന്ന ചുന്നു ശർമ്മ(29)യാണ് അറസ്റ്റിലായത്. കശ്മിരിലെ പുൽവാമയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിനാശ് കുമാറിന് പുറമെ ഇയാളുടെ കൂട്ടാളികളായ ഋഷി കുമാർ(49), പങ്കജ് കുമാർ സിങ്(48) എന്നിവരാണ് അറസ്റ്റിലായത്.

ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് അവിനാശിനേയും ഋഷിയേയും അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ നിന്നാണ് പങ്കജ് സിങിനെ പിടികൂടുന്നത്. 2011ലാണ് അവിനാശ് സിആർപിഎഫിൽ ചേരുന്നത്. 2017ൽ ഇയാൾക്ക് പുൽവാമയിൽ നിയമനം ലഭിച്ചു. എന്നാൽ കഴിഞ്ഞ നാല് മാസമായി ഇയാൾ ജോലിക്ക് ഹാജരായിരുന്നില്ല. ലത്തേഹറിലെ 112 ബറ്റാലിയനിലും ജഗ്ദൽപൂരിലെ 204 ബറ്റാലിയനിലും അവിനാശ് ഭാഗമായിരുന്നു. പെട്ടന്ന് പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആയുധങ്ങൾ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് കൈമാറിയതെന്നാണ് ഇവർ പറയുന്നത്.

ജയിലിൽ കിടക്കുന്ന ചില ഭീകരരുമായി ഇവർ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഭീകരസംഘാംഗങ്ങളായ ഹരേന്ദ്രയാദവ്, ലല്ലു ഖാൻ എന്നിവരുമായാണ് അവിനാശ് നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഷേർഘട്ടി, ഗയ ജയിലുകളിൽ തടവിലാണിവർ. എ.കെ 47 തോക്കുകളും ഇൻസാസ് റൈഫിളുകളും ഭീകരർക്ക് വലിയ തോതിൽ കൈമാറിയിട്ടുണ്ട്. ഇതിൽ കുറേയെണ്ണം തിരികെ ലഭിച്ചതായും എസ്പി പറഞ്ഞു. മോഷ്ടിച്ച് കൊണ്ടുവരുന്ന ആയുധങ്ങൾ വാഹനങ്ങളിൽ കടത്തുക എന്നതായിരുന്നു ഋഷി കുമാറിന്റെ ചുമതല. കൂടുതൽ വിവരങ്ങൾക്കായി മൂന്ന് പേരെയും ചോദ്യം ചെയ്ത് വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: CRPF jawan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies