കൊച്ചി:എറണാകുളം ഏലൂർ കുട്ടകാവ് ദേവി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ആനപ്പന്തലിൽ ഉണ്ടായിരുന്ന ദണ്ഡാരം കുത്തിത്തുറന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. പതിനയ്യായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.
രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ഇതിനിടെ ഒരു തവണ ഭണ്ഡാരം എടുത്ത് മാറ്റി പണം അപഹരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും ഇത് തുറക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. മോഷണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകി.
Comments