അമേരിക്കയിൽ നടന്നതെന്ത് ? കമലാഹാരിസിന് ഒന്നര മണിക്കൂർ അധികാരം കൈമാറുന്നതിന് നടത്തിയ അമ്പരപ്പിക്കുന്ന നീക്കങ്ങൾ ഇങ്ങനെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ നടന്നതെന്ത് ? കമലാഹാരിസിന് ഒന്നര മണിക്കൂർ അധികാരം കൈമാറുന്നതിന് നടത്തിയ അമ്പരപ്പിക്കുന്ന നീക്കങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 12:37 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്നലെ ഒന്നര മണിക്കൂർ നേരത്തെ മാത്രം ഭരണമാറ്റം അമേരിക്കയിലുണ്ടാക്കിയത് എന്തുമാറ്റമാണ്? പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷമമായ നീക്കങ്ങളുടേതായ ഒന്നരമണിക്കൂറിലെ കൗതുകങ്ങളാണ് ലോകം നിരീക്ഷിച്ചത്. അമേരിക്കൻ പ്രതിരോധവകുപ്പും ആഭ്യന്തര സേനാവിഭാഗങ്ങളും രഹസ്യാന്വേഷണവിഭാഗവും ഒരുപോലെ ജാഗ്രതയോടെ നീങ്ങിയ നിമിഷങ്ങളുടെ കൗതുകങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതിവിട്ടു നിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം. എന്നാൽ അമേരിക്കയുടെ രാഷ്‌ട്രത്തലവൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിൽക്കും എന്ന് തീരുമാനിച്ചതോടെ നടന്നത് അതിവേഗ നീക്കങ്ങളാണ്.

വളരെ മുന്നേ അതിനുള്ള തയ്യാറെടുപ്പ് ആഭ്യന്തരവകുപ്പും പെന്റഗണും എടുത്തിരുന്നു. അമേരിക്കയുടെ ഭരണകൂടം അതിവിപുലവും അതേസമയം അതീവരഹസ്യവുമായി നിരവധി തയ്യാറെടുപ്പുകളുമാണ് നടത്തിയത്. പ്രസിഡന്റ് പദവി ഒരു നിമിഷം പോലും നാഥനില്ലാതിരിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ കൃത്യതപാലിക്കുന്നതിൽ അമേരിക്കൻ സെനറ്റും ദ ഹൗസും ഒരുമിച്ച് കൂടി. താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഏൽപ്പിച്ചത് തന്നെ ചരിത്രമുഹൂർത്തമായി.

ഇന്ത്യൻ വംശജകൂടിയായ കമല ഒന്നരമണിക്കൂർ നേരം അമേരിക്കയുടെ പ്രസിഡന്റായി എന്നതിനേക്കാൾ ഒരു വനിതയാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഒന്നരമണിക്കൂർ ചുതലയിലിരുന്നത് എന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞതായി. ഭരണപരമായി സ്വാഭാവികമെന്ന് പലർക്കും തോന്നാവുന്ന താൽക്കാലിക അധികാരകൈമാറ്റമായിരുന്നില്ല ഇന്നലെ നടന്നത്. അതിനപ്പുറം ലോകത്തിലെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രതിരോധ വകുപ്പ് എടുത്ത തയ്യാറെടുപ്പുകളാണ് ഏറെ ശ്രദ്ധനേടുന്നത്. കമലാഹാരിസ് ചുമതല ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതോടെ എല്ലാ പ്രതിരോധ വകുപ്പുകളുടേയും അമേരിക്കയുടെ സുരക്ഷാ വിഭാഗങ്ങൾ മുൻപേ തന്നെ തയ്യാറെടുപ്പ് നടത്തി.

അമേരിക്കയുടെ ആണവപോർമുനകളുടേയും ബഹിരാകാശ ചാരഉപഗ്രഹങ്ങളുടേയും മുഴുവൻ സൈനിക വിഭാഗങ്ങളുടേയും നിർണ്ണായക ചുമതല പ്രസിഡന്റിനാണ്. അതിനാൽ തന്നെ ഒന്നരമണിക്കൂർ കമലാ ഹാരിസിലേക്ക് അത്തരം എല്ലാ അതിസങ്കീർണ്ണ ചുമതലയും കൈമാറപ്പെട്ടു. എല്ലാ സൈനിക മേധാവികളും കമലാഹാരിസിന് മുന്നിൽ ഹാജരായി. പ്രതിരോധ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സ്‌റ്റേറ്റ് സെക്രട്ടറിയും താൽക്കാലിക പ്രസിഡൻറിന്റെ വസതിയിൽ തയ്യാറായി. എല്ലാ പ്രതിരോധ രേഖകളിലും ഒപ്പിടേണ്ടതും നിർണ്ണായക തീരുമാനം എടുക്കേണ്ടതും ഒന്നരമണിക്കൂർ നേരത്തേക്ക് കമലാ ഹാരിസ് എന്ന താൽക്കാലിക പ്രസിഡന്റാണെന്നത് നിസ്സാരകാര്യമായിരുന്നില്ല.

ലോകമെമ്പാടുമുള്ള അമേരിക്കയുടെ സുരക്ഷാ സൈനിക മേധാവികൾക്കും ചാരസംഘടനകൾക്കും വിവരം മുന്നേ തന്നെ അതീവ രഹസ്യമായി ലഭ്യമാക്കിയിരുന്നു. പെന്റഗണിലെ എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും പ്രസിഡന്റിന്റെ ഓഫീസ് നിർദ്ദേശങ്ങൾക്ക് കാതോർത്തിരുന്നു. ബഹിരാകാശ സുരക്ഷയിൽ ഏറെ മുന്നേറിയിരിക്കുന്ന അമേരിക്കയുടെ മദ്ധ്യേഷ്യയിലെ ഉപഗ്രഹ പ്രതിരോധ നിലയങ്ങളടക്കം ഒന്നരമണിക്കൂർ പുതിയ ഭരണാധികാരിയുടെ ഏതു നിർദ്ദേശവും പാലിക്കാൻ തയ്യാറെടുത്തിരുന്നു.

പസഫിക്കിലേയും അത്‌ലാന്റിക്കിലേയും കപ്പൽപടയടക്കം കമലാഹാരിസിനെയാണ് തങ്ങളുടെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതെന്നതും അറിഞ്ഞിരുന്നു. ആഗോളതലത്തിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ അമേരിക്കൻ എംബസികളും സ്ഥാനപതിമാരും കമലാഹാരിസിലേക്ക് അധികാരം മാറ്റപ്പെട്ട നിമിഷത്തിൽ വെർച്വൽ സംവിധാനത്തിലൂടെ വാഷിംഗ്ടണുമായി ബന്ധപ്പെട്ടാണ് തയ്യാറായിരുന്നത്. എല്ലാ അമേരിക്കൻ വിമാനങ്ങളും ക്രൂയിസ്‌ കപ്പലുകളും മറ്റ് ചരക്കുകപ്പലുകളുമടക്കം രാജ്യത്തു നിന്ന് പുറത്തേക്ക് സേവനം നടത്തുന്ന എല്ലാ സംവിധാനങ്ങൾക്കും നിർദ്ദേശം എത്തിയിരുന്നു.

പ്രസിഡന്റ് ഒന്നരമണിക്കൂർ നേരം ആരായിരിക്കും എന്ന സൂചന അതാത് മന്ത്രാലയങ്ങൾ എല്ലാ സേവനമേഖലകൾക്കും കൈമാറിയ ഒരുദിനമാണ് കടന്നുപോയത്. ഒരു രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവർ ഓരോ നിമിഷവും വഹിക്കുന്ന സുപ്രധാനവും സുരക്ഷാ പരവും അതേസമയം അതീവരഹസ്യവുമായ നിരവധി കടമകൾ എടുത്തുകാട്ടുന്ന തായിരുന്നു 85 മിനിറ്റുകൾ മാത്രം നീണ്ടുനിന്ന അമേരിക്കയിലെ അധികാര കൈമാറ്റം.

Tags: US-pentagon
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies