ഹലാൽ ശർക്കര ശബരിമലയിൽ കാണപ്പെട്ടതിൽ അയ്യപ്പ ഭക്തർക്ക് ദുഃഖവും ഉൽക്കണ്ഠയും ഉണ്ട് ; അയ്യപ്പ തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കാത്തത് ഖേദകരമെന്ന് കുമ്മനം രാജശേഖരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹലാൽ ശർക്കര ശബരിമലയിൽ കാണപ്പെട്ടതിൽ അയ്യപ്പ ഭക്തർക്ക് ദുഃഖവും ഉൽക്കണ്ഠയും ഉണ്ട് ; അയ്യപ്പ തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കാത്തത് ഖേദകരമെന്ന് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 10:27 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ശബരിമല നിലയ്‌ക്കൽ സന്ദർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ശബരിമല ദർശനം ആരംഭിച്ച് ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും അയ്യപ്പ തീർത്ഥാടനം സുഗമമാക്കാൻ ക്രിയാത്മകമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഭക്തർക്ക് വേണ്ട വാഹന സൗകര്യങ്ങൾ ഒരുക്കാതിരുന്നത് മൂലം് രാവിലെ നിരവധി അയ്യപ്പന്മാർ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. മണിക്കൂറുകളോളം നിലയ്‌ക്കലിൽ അവർ തമ്പടിച്ചു. ആവശ്യത്തിന് ടോയ്‌ലറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല . 8 ബ്ലോക്കുകളിലായി 400 ൽപരം ശൗചാലയങ്ങൾ നിലയ്‌ക്കലിൽ ഉണ്ട് . അവയിൽ ഒരു ബ്ലോക്ക് മാത്രമാണ് ഇതുവരെ തുറന്ന് കൊടുത്തിട്ടുള്ളത്.
വിരിവെച്ചു വിശ്രമിക്കാൻ ഷെൽട്ടറുകൾ തുറന്നുകൊടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

40 ഓളം കടകളും ഹോട്ടലുകളും ഉണ്ടായിരുന്ന സ്ഥാനത്തു ഒരു ഹോട്ടൽ മാത്രമാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. കുടിവെള്ള വിതരണം തടസ്സം കൂടാതെ നടത്തുന്നതിന് നിലയ്‌ക്കൽ ഉള്ള ജല ശ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തണം. അന്നദാനം പരിമിതമായ തോതിൽ മാത്രമേ നടക്കുന്നുള്ളൂ.
ആചാരങ്ങളും വിശ്വാസവും സങ്കൽപ്പങ്ങളും മുറുകെപ്പിടിച്ചു 41 ദിവസക്കാലം വൃതാനുഷ്ഠാനം നടത്തുന്ന അയ്യപ്പ ഭകതർക്ക് ശാസ്ത്ര വിധി അനുസരിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിന് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൃതാനുഷ്ഠാന കാലത്തു തീർ്ഥയാത്രയിൽ ചെയ്യേണ്ട കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കുമെന്നും പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്ത് അയ്യപ്പ ദർശനം നടത്തുമെന്നും വൃതകാലത്തു ഭക്തർ പ്രതിജ്ഞയെടുക്കാറുണ്ട് . ഇത് അവരുടെ ഒരു നേർച്ചയാണ്. അത് നിറവേറ്റാൻ പമ്പാ സ്‌നാനം കഴിഞ്ഞു നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരി പീഠത്തിൽ എത്തിയ ശേഷം ശബരി മാതാവിനെ വണങ്ങി പരമ്പരാഗത യാത്ര പൂർത്തിയാക്കാൻ അയ്യപ്പന്മാരെ അനുവദിക്കണം. അപ്പാച്ചിമേട്ടിൽ അരി ഉണ്ട എറിഞ്ഞു ഭൂത ഗണങ്ങൾക്കും പൂങ്കാവനത്തിലെ ജന്തു ജീവജാലങ്ങൾക്കും അന്നം നൽകുന്നത് ഒരു വഴിപാടാണ്. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര നിരോധിച്ചതിനാൽ ഈ ചടങ്ങുകളും അനുഷ്ഠാനവും നടത്താൻ അയ്യപ്പന്മാർക്ക് ആവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പം അരവണ തുടങ്ങിയ വഴിപാട് സാധനങ്ങൾ ശുദ്ധവും വൃത്തിയും ഉള്ളതാവണമെന്ന് അയ്യപ്പന്മാർക് നിർബന്ധമുണ്ട്. ഹലാൽ ശർക്കരയും മറ്റും ശബരിമലയിൽ കാണപ്പെട്ടതിൽ അയ്യപ്പ ഭക്തർക്ക് ദുഃഖവും ഉൽക്കണ്ഠയും ഉണ്ട്. ഈ തെറ്റ് ചൂണ്ടിക്കാണിക്കുയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തവർക്കെതിരെ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാൻ ഒരുമ്പെടുന്നത് ഒട്ടും ആശാസ്യമല്ല. ശബരിമല തീർത്ഥാടനം വൃത പ്രധാനവും ആചാര നിഷ്ഠവുമാണ്. ആചാരത്തെ ധ്വംസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹതിന്റെ വികാരങ്ങളെ വൃണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: SABARIMALABJPKummanam Rajasekharannilaykkal
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies