കാട്ടുപന്നി ശല്യം; മനസുമാറി എ.കെ ശശീന്ദ്രൻ; വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് പറയുന്നതിൽ പൊരുത്തക്കേടെന്നും വിശദീകരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടുപന്നി ശല്യം; മനസുമാറി എ.കെ ശശീന്ദ്രൻ; വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് പറയുന്നതിൽ പൊരുത്തക്കേടെന്നും വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വിഷയത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പ് തന്നെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ പൊരുത്തക്കേടുണ്ട്. ഇത്തരത്തിൽ കേന്ദ്രത്തെ സമീപിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്നും വനംമന്ത്രി പറഞ്ഞു.  അതിനാൽ നിബന്ധനകളോടെ അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിക്കുക.

വന്യജീവി ശല്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധന ശക്തമാക്കും. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും. ഫെൻസിങ് അടക്കമുള്ളവ പരിഹാരമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. റബ്ബർ ബുള്ളറ്റ് ഉപയോഗിക്കുന്ന കാര്യവും ആരായും. കേന്ദ്ര തീരുമാനം വരുന്നതോടെ കർഷകരുടെ ആശങ്കയ്‌ക്ക് പരിഹാരമാകുമെന്നും വനംമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇത് സംബന്ധിച്ച ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത കാലത്തായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന പന്നികളുടെ ശല്യം കുറയ്‌ക്കാൻ 2011 മുതൽ നടപടികൾ ആരംഭിച്ചതാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയിൽ ഉൾപ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ നിയമത്തിന്റെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ പൊതുജനങ്ങൾക്ക് നേരിട്ട് കൊല്ലാൻ സാധിക്കുമെന്നായിരുന്നു വനംമന്ത്രി നേരത്തെ വ്യക്തമാക്കിയത്. ഈ പ്രതികരണത്തിലാണ് വനംവകുപ്പിന്റെ ഉത്തരവാദിത്വം മുന്നിൽ കണ്ട് മാറ്റം വരുത്തിയത്.

Tags: wild boar
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies