ചൈനയിലെ രാഷ്ട്രീയ ഉന്നതനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച് കാണാതായ ടെന്നീസ് താരത്തെ കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവന്നത് അന്താരാഷ്ട്ര സമ്മർദ്ദത്തിനിടെ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിലെ രാഷ്‌ട്രീയ ഉന്നതനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച് കാണാതായ ടെന്നീസ് താരത്തെ കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവന്നത് അന്താരാഷ്‌ട്ര സമ്മർദ്ദത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 07:16 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: ചൈനീസ് ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച ശേഷം അപ്രത്യക്ഷയായിരുന്ന ചൈനയുടെ വനിതാ ടെന്നീസ് താരം പെങ് ഷുവായിയെ കണ്ടെത്തി. ബീജിങ്ങിൽ ടീനേജ് ടെന്നീസ് മാച്ചുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടാഴ്ചയിലധികമായി പെങ് ഷുവായിയെ കാണാതായത് അന്താരാഷ്‌ട്ര തലത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഞായറാഴ്ച രാവിലെ നടന്ന ഫൈനൽ ചടങ്ങിൽ പെങ് ഷുവായ് പരിശീലകനും സഹതാരങ്ങൾക്കുമൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഒടുവിൽ പുറത്തുവന്നത്. ഗ്ലോബൽ ടൈംസ് ഫോട്ടോ ലേഖകൻ സൂയി മെങ് ആണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് മുൻപ് പെങ് ഷുവായിയും പരിശീലകരും ഒരു റെസ്റ്റോറന്റിലിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ശനിയാഴ്ച പകർത്തിയതാണെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹൂ ഷിജിൻതും ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു.

പെങ് ഷുവായിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വുമൻ ടെന്നീസ് അസോസിയേഷനും യുഎന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിലും ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരമാണ് പെങ് ഷുവായ്. നവംബർ ആദ്യം ചൈനയുടെ സമൂഹമാദ്ധ്യമമായ വെയ്‌ബോയിലാണ് മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരെ പെങ് ഷുവാങ് ലൈംഗീക ആരോപണം ഉന്നയിച്ചത്. ഷാങ് നിർബന്ധിതമായി ലൈംഗീകമായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പെങ് ഷുവായിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും താരം എവിടെയാണെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ ചൈന പുറത്തുവിടണമെന്നും യുകെ വിദേശകാര്യ വകുപ്പും ആവശ്യപ്പെട്ടിരുന്നു. സെറീന വില്യംസും റോജർ ഫെഡററും ഉൾപ്പെടെയുളള കായിക താരങ്ങളും പെങ് ഷുവായിയുടെ തിരോധാനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പെങ് ഷുവായി പറയുന്ന ഒരു ഇ മെയിൽ നേരത്തെ ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന്റെ ആധികാരികതയിൽ വുമൻ ടെന്നീസ് അസോസിയേഷനും ആംനെസ്റ്റിയും ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.

Share
Tweet
SendShare

More News from this section

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies