യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചത് സിപിഎമ്മിന്റെ ഇടിമുറിയില്‍ വച്ച്?; അക്രമിസംഘത്തില്‍ സിപിഎം നേതാക്കളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചത് സിപിഎമ്മിന്റെ ഇടിമുറിയില്‍ വച്ച്?; അക്രമിസംഘത്തില്‍ സിപിഎം നേതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 02:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ കൊച്ചി സ്വദേശിയായ യുവാവിന് ക്രൂരമര്‍ദനമേറ്റത് ചളിക്കവട്ടത്തുള്ള ഇടിമുറിയില്‍ വച്ച്. നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഎം പ്രാദേശിക നേതാക്കളും യുവാവിനെ മര്‍ദ്ദിച്ച സംഘത്തില്‍ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചളിക്കവട്ടത്ത് ഇടിമുറിയുണ്ടെന്ന് സിപിഎം ഏരിയ സമ്മേളനത്തിലും നേരത്തെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അക്രമിസംഘത്തിലുണ്ടായിരുന്ന സുബ്ബരാജ്, സുന്ദരന്‍, അനൂപ് എന്നിവര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ചളിക്കവട്ടത്തെ ഇടിമുറിയെ കുറിച്ച് വൈറ്റില ഏരിയ സമ്മേളനത്തിലാണ് ആക്ഷേപം ഉയര്‍ന്നത്. മുറിക്കുള്ളില്‍ ആളുകളെ ഭീഷണിപ്പെടുത്തി മുറിയില്‍ കൊണ്ടുവരികയും, പണം അപഹരിക്കുകയും, മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം അന്ന് ആരോപിച്ചത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ആന്റണിയെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോയും മറ്റ് വിവരങ്ങളും പുറത്ത് വന്നതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 11ന് ചെലവന്നൂരില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് ആന്റണിയെ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആന്റണിയെ അക്രമിസംഘം ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം പൂര്‍ണ്ണ നഗ്‌നനാക്കി മര്‍ദ്ദിച്ചെന്നാണ് ആന്റണിയുടെ പരാതിയില്‍ പറയുന്നത്. പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ട് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് ആദ്യം ആശുപത്രിയില്‍ പറഞ്ഞത്. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. ആന്റണിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tags: CPMGUNDA ATTACK
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies