തൈരും ചമ്മന്തിയും നാരങ്ങ അച്ചാറും ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക് ഫാസ്റ്റ് എന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കാവൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയപ്പോൾ നൈല ഉഷയോടാണ് തന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തെപ്പറ്റി സൂപ്പർസ്റ്റാർ വാചാലനാകുന്നത്. ഇതിന്റെ വീഡിയോ നൈഷ ഉഷ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ നിന്ന് രാവിലെ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് ആണ് സുരേഷ് ഗോപി കഴിക്കുന്നത്. ഇത് തന്റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിലും ഇതും ഇഷ്ടമായെന്ന് സുരേഷ് ഗോപി പറയുന്നുണ്ട്. തുടർന്ന് പ്രിയപ്പെട്ട ബ്രേക്ക് ഫാസ്റ്റ് ഏതാണെന്ന നൈലയുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ ഈ മറുപടി.
ഇഡ്ഡലി, ചമ്മന്തി, തൈര്, നാരങ്ങാ അച്ചാർ എന്ന കോമ്പിനേഷനാണ് തനിക്ക് ഏറ്റവും പ്രിയം എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചമ്മന്തിയും തൈരും മിക്സ് ചെയ്യും അതിലേക്ക് നാരങ്ങാ അച്ചാർ കൂടി ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇത് തന്നെ ചോറ് വച്ചിട്ടും ചെയ്യാമെന്നും അദ്ദേഹം പറയുന്നു. ചോറിനൊപ്പം ഈ കോമ്പിനേഷൻ കൊള്ളാമെങ്കിലും, ഇഡ്ഡലിക്കൊപ്പെം ഇത് എങ്ങനെ ശരിയാകുമെന്നും നൈല ചോദിക്കുന്നുണ്ട്. നരേൻ, ജോജു തുടങ്ങിയവർക്കൊക്കെ ഈ കോമ്പിനേഷനിൽ ഭക്ഷണം പരീക്ഷിക്കാൻ കൊടുത്തിട്ടുണ്ടെന്നും സുരേഷ്ഗോപി വീഡിയോയിൽ പറയുന്നു.
Comments