കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ആഗോള വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.
ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി.
Comments