മേഘാലയയിലും കോൺഗ്രസ് തകരുന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂലിൽ ചേരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മേഘാലയയിലും കോൺഗ്രസ് തകരുന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂലിൽ ചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 04:35 pm IST
Facebook
Twitter
WhatsAppTelegram

ഷില്ലോങ്: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തകർച്ച നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മേഘാലയയിലെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. സംസ്ഥാനത്തെ 17 എംഎൽഎമാരിൽ 12 പേരും ബുധനാഴ്ച തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതോടെ കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പാർടി വിടുന്നവരിൽ മുൻ മേഘാലയ മുഖ്യമന്ത്രി ഡോ മുകുൾ സാങ്മയും ഉൾപ്പെടുന്നു. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് സൂചന. മേഘാലയയിൽ കോൺഗ്രസിന് ഇനി 5 എംഎൽഎമാർ മാത്രമേ ബാക്കിയുള്ളൂ.

മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഡൽഹിയിൽ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് പാർടി വിടാനൊരുങ്ങുന്നത്. രാഷ്‌ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായും സാംങ്മ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. മുകുൾ സാങ്മ വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ട്. പാർട്ടി വിടുന്ന എംഎൽഎമാരും കൂടെ പങ്കെടുക്കും.

ബുധനാഴ്ച വൈകുന്നേരം സാങ്മയും മറ്റ് 11 എംഎൽഎമാരും തങ്ങളുടെ രാജിക്കത്ത് നിയമസഭാ സ്പീക്കർ മെത്ബ ലിംഗ്‌ദോയ്‌ക്ക് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞങ്ങൾ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു, ഇത് പ്രഖ്യാപിക്കാൻ ഞങ്ങൾ നാളെ പത്രസമ്മേളനം നടത്തും സാങ്മയുടെ അടുത്ത സഹായി പറഞ്ഞു.

കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്്മയെയും പാർട്ടി സംസ്ഥാന പ്രസിഡന്റ് വിൻസെന്റ് എച്ച് പാലയെയും അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സന്ദർശിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം. നിയമസഭാ പ്രതിപക്ഷ നേതാവായ സാങ്മ കോൺഗ്രസിന്റെ മുതിർന്ന നേതൃത്വത്തോട് അതൃപ്തിയുള്ളതായി പറയുന്നു.

ഓഗസ്റ്റ് മാസത്തിൽ മേഘാലയ യൂണിറ്റ് ചെയർമാനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് മുതൽ മുകുൾ എം സാംങ്മയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി വിൻസെന്റ് എച്ച് പാലയും തമ്മിൽ അഭിപ്രായഭിന്നതയിലായിരുന്നു. പാലായുടെ നിയമനത്തിൽ പാർട്ടി നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്നതാണ് സാങ്മയെ ചൊടിപ്പിച്ചത്. പാലായെ അനുമോദിക്കാൻ നടന്ന ചടങ്ങിൽ സാങ്മ വിട്ടുനിന്നിരുന്നു.

സാങ്മയും പാലയും അടുത്തിടെ കോൺഗ്രസ് ദേശീയ സെക്രട്ടറി കെസി വേണുഗോപാലുമായും എഐസിസി മേഘാലയ ഇൻചാർജ് മനീഷ് ഛത്രത്തുമായും 18ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിലെ കൊഴിഞ്ഞുപോക്കോടെ തൃണമൂൽ കോൺഗ്രസ് മേഘാലയ നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറും. കീർത്തി ആസാദ്, അശോക് തൻവർ എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ടിഎംസിയിൽ ചേർന്നതിന് പിന്നാലെയാണ് മേഘാലയയിലെ സംഭവവികാസം. ഓഗസ്റ്റിൽ മുതിർന്ന കോൺഗ്രസ് വക്താവ് സുസ്മിത ദേവും ടിഎംസിയിൽ ചേർന്നിരുന്നു.

Tags: MEGHALAYAshillong
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies