കൊല്ലം : കൊല്ലത്ത് എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഒൻപത് പേർക്ക് പരിക്കേറ്റു. അഞ്ച് കെഎസ്യു പ്രവർത്തകർക്കും നാല് എസ്എഫ്ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ സെൻറ് ജോൺസ് കോളേജിലാണ് സംഭവം. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളേജിനുള്ളിൽ വെച്ചും അഞ്ചൽ കോൺഗ്രസ് ബ്ലോക്ക് ഓഫീസിനു മുന്നിൽ വെച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് ചെന്ന് കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചു എന്നാണ് ആരോപണം.
തുടർന്ന് ഇരുവിഭാഗവും അഞ്ചലിലൂടെ പ്രകടനം നടത്തി. ഇവർ ഇരു വിഭാഗത്തിന്റേയും കൊടികളും കൊടിമരങ്ങളും നശിപ്പിച്ചു. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments