ആലുവ: ഇന്ത്യയില്‍ ഇംസ്ലാമിക തീവ്രവാദം വളര്‍ന്നതിന് കാരണം ആര്‍എസ്എസ് ആണെന്ന എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശത്തെയാണ് കോഴിക്കോട് മുന്‍ എസ് പി സിഎം പ്രദീപ് കുമാര്‍ കണക്കറ്റ് പരിഹസിച്ചത്. ഇന്ത്യയില്‍ തീവ്രവാദം വളര്‍ന്നതിന് കാരണം ആര്‍എസ്എസ് ആണെങ്കില്‍ ഇന്ത്യയ്ക്ക് പുറത്തുളളതൊക്കെ തുലാമഴയ്ക്ക് ഉണ്ടായതാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഷംസീറിന് സിഎം പ്രദീപ് കുമാര്‍ മറുപടി നല്‍കിയത്. കാലങ്ങളായി ഇടതുപക്ഷവും മതമൗലിക സംഘടനകളും ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനാണ് അനുഭവങ്ങളില്‍ നിന്നുള്ള ചുട്ടമറുപടി.
സിമിയുടെ കാലംമുതല്‍ സംസ്ഥാനത്ത് വേരുറപ്പിച്ച തീവ്രവാദത്തെ സംബന്ധിച്ച് കാലാകാലങ്ങളില്‍ രഹസ്യാന്വേഷണവിഭാഗം സംസ്ഥാന സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതത് കാലത്തെ ഭരണകൂടം അത് പൂഴ്തിയതാണ് സംസ്ഥാനത്ത് തീവ്രവാദം വളരാന്‍ കാരണമെന്ന് മാറാട് കലാപം ഉള്‍പ്പെടെ സംസ്ഥാനത്ത് വേരാഴ്തിയ തീവ്രവാദം അന്വേഷിച്ച ഈ ഉദ്യോഗസ്ഥന് വ്യക്തം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിമിയുടെ നേതൃത്വത്തില്‍ മതമൗലിക വാദവും മതപരിവര്്ത്തനവും നടന്നത് മൂന്ന് പതിറ്റാണ്ട് മുന്‍പാണ്. താമരശ്ശേരിയുടെ ഒരുപ്രബല ഹിന്ദു കുടുംബത്തിലെ അംഗവും പ്രശസ്ത സംവിധായകന്റെ ജ്യേഷ്ഠപുത്രനുമായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സിമിക്കാര്‍ മതംമാറ്റി. അമ്മയെയും രണ്ടു സഹോദരിയെയും മതംമാറ്റിയശേഷം അമ്മയെ ഒരുമുസ്ലീം വ്യാപാരിക്ക് വിവാഹം കഴിച്ചു കൊടുത്തതും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളെ തീവ്രവാദശക്തികള്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ലക്ഷ്യമിട്ടിരുന്നു എന്നതിന് സാക്ഷ്യം.
മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ പ്രാര്‍ത്ഥനാമുറികള്‍ എന്ന പേരില്‍ ഇത്തരംപ്രവര്ത്തനത്തനത്തിന് കേന്ദ്രമാക്കിയിരുന്നുവെന്നും ഈ അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്താനായിരുന്നു. കുറ്റാന്വേഷണത്തിന് അഗ്രഗണ്യനായിരുന്നു ഈ അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണ മികവിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്. മാറാട് കലാപം അന്വേഷിക്കുന്നതിനിടെ അന്വേഷണത്തില്‍ നിന്ന് മാറ്റിയായിരുന്നു അന്നത്തെ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചത്.
സിബിഐ അന്വേഷിക്കുന്ന ഈ കേസ് അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ നിന്ന് ഒരടിപോലും മുന്നോട്ടുപോയില്ലെന്നാണ് വിവരം. സിബിഐ കേസ് അന്വേഷണം ക്ലോസ് ചെയ്തേക്കും. ബംഗ്ലദേശ് കോളനിയെ ശാന്തി നഗര്‍ കോളനിയാക്കുന്നതിലും ഈ കോളനി കേന്ദ്രീകരിച്ച് നടത്തിയ ലഹരി മാഫിയയെ ഒതുക്കി കോളനിവാസികള്‍ക്ക് നല്ല ജീവിതം ഒരുക്കുന്നതിനും സിഎം പ്രദീപ് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് മാര്‍ഗദര്‍ശിയായി. വിരമിച്ച ശേഷം നിയമബിരുദം നേടി വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ് സിഎം പ്രദീപ് കുമാര്‍.
Comments