തൃശ്ശൂർ: കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗത കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണ്ണമായും വാഹനഗതാഗതം സ്തംഭിച്ചിരിക്കുന്നു. നാലു കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഈ പാതയിലൂടെ പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയതിലെ പാകപ്പിഴയാണ് പ്രശ്നത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വലിയ ചരക്കുവാഹനങ്ങളടക്കം കുടുങ്ങി കിടക്കുന്നുണ്ട്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്നപരിഹാരത്തിനായി പോലീസ് പരിശ്രമം തുടരുകയാണ്. ഒല്ലൂർ എസിപി സ്ഥലത്തെത്തിയിട്ടുണ്ട്.
Comments