ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശക്തരായ 21 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച ആരോഗ്യ പ്രവർത്തക; ആരാണ് മട്ടിൽഡ കുളു?
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ശക്തരായ 21 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച ആരോഗ്യ പ്രവർത്തക; ആരാണ് മട്ടിൽഡ കുളു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 10:18 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഫോർബ്‌സ് ഇന്ത്യ ഡബ്ല്യു-പവർ 2021 പട്ടികയിൽ ഇടം നേടിയ മട്ടിൽഡ കുളുവിനെ തിരഞ്ഞ് സൈബർ ലോകം. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഒറിജിനൽസ് മേധാവി അപർണ പുരോഹിത്, സെയിൽസ്‌ഫോഴ്സ് ഇന്ത്യയുടെ ചെയർപേഴ്സണും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ, ജനപ്രിയ അഭിനേതാക്കളായ സന്യ മൽഹോത്ര, രസിക ദുഗൽ എന്നീ പ്രഗൽഭ വനിതകൾ ഇടംപിടിച്ച പട്ടികയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചത് ഒഡീഷയിൽ നിന്നുളള ഈ ആരോഗ്യപ്രവർത്തകയാണ്.

കഴിഞ്ഞ 15 വർഷമായി സുന്ദർഗഡ് ജില്ലയിലെ ബരാഗോണിലെ ഗർഗദ്ബഹൽ ഗ്രാമത്തിൽ ജോലി ചെയ്യുന്ന കുളു എന്ന 45 കാരിയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും ശക്തമായ വനിതാ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. ആശാ വർക്കറായി ജോലി ചെയ്യുന്ന കുളു, ഗർഗദ്ബഹൽ ഗ്രാമത്തിലെ ജനങ്ങളിൽ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കുളു ഗ്രാമത്തിലെ കൊറോണ മുൻനിര പോരാളിയാണ് ഇവർ. മാസം 4500 രൂപ മാത്രം വരുമാനം ലഭിച്ചിട്ടും ആരോഗ്യ മേഖലയിൽ അളക്കാനാവാത്ത പ്രവർത്തനമാണ് കുളു നടത്തിയതെന്ന് ഫോബ്‌സ് വിലയിരുത്തുന്നു. ഫോർബ്സിന്റെ ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടംനേടിയ കുളുവിന്റെ പ്രവർത്തനം മാതൃകാപരമാണ്.

നല്ല മെഡിക്കൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കുളു ഗ്രാമവാസികളെ സഹായിച്ചു. കൂടുതലും ഗോത്രവർഗക്കാരായ ഗ്രാമീണരെ ആശുപത്രികളിലും ഡോക്ടർമാരെയും സന്ദർശിക്കാൻ അവൾ ബോധ്യപ്പെടുത്തി. രോഗികൾക്ക് അനുയോജ്യമായ ചികിത്സാ മാർഗങ്ങൾ ഉറപ്പാക്കുന്നതിനു പുറമേ വീടുതോറുമുള്ള സന്ദർശന വേളയിൽ ജാതീയതയ്‌ക്കും തൊട്ടുകൂടായ്മയ്‌ക്കും എതിരെ ബോധവത്കരിച്ചു.

തന്റെ തൊഴിലിനെ കുറിച്ച് പറയുമ്പോൾ, മുൻകാലങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് കുളു പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാര്യങ്ങൾ മോശമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ വളരെ മികച്ചതാണ്. ആളുകൾ കൂടുതൽ മനസ്സിലാക്കുന്നവരും അന്ധവിശ്വാസം കുറഞ്ഞവരുമായി മാറിയിരിക്കുന്നു. പഴയ തലമുറ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്നു. പക്ഷേ അത് എന്നെ അലട്ടുന്നില്ല ഫോബ്സിനോട് കുളു വ്യക്തമാക്കി.

കുളുവിന്റെ അംഗീകാരം മുഴുവൻ ആശാ വർക്കർമാർക്കുളള അർഹമായ അംഗീകാരമായി പലരും വീക്ഷിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന വികസനം, ചെക്കപ്പുകളും സർവേകളും ഉൾപ്പെടെയുള്ള നിരവധി മാർഗങ്ങളിൽ ഗ്രാമീണരെ സഹായിക്കുന്ന ആക്ടിവിസ്റ്റുകളാണ് ആശാവർക്കർമാർ. അവരുടെയെല്ലാം പ്രതീകമാണ് മട്ടിൽഡ കുളു.

 

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies