പനാജി:അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ബ്രിക്സ് ചലച്ചിത്ര മേളയുടെ(IFFI BRICS ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷ് തിരഞ്ഞെടുക്കപ്പെട്ടു. അസുരൻ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച നടിക്കുള്ള പുരസ്കാരം ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിന്റ ലാറ ബൊസോണി നേടി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബരാകാതും റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്സും പങ്കിട്ടു.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ബ്രസീൽ സംവിധായിക ലൂസിയ മൊറാദ് സ്വന്തമാക്കി. ബ്രസീലിയൻ ചിത്രം അന്നയിലെ സംവിധാനമികവിനാണ് ലൂസിയ മൊറാദ് പുരസ്കാരം നേടിയത്.
ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങൾ. ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രാഹുൽ റാവയിൽ (ജൂറി ചെയർപേഴ്സൺ) (ഇന്ത്യ), മരിയ ബ്ലാഞ്ചെ അൽസിന ഡി മെൻഡോണ (ബ്രസീൽ), താണ്ടി ഡേവിഡ്സ് (ദക്ഷിണാഫ്രിക്ക), നീന കൊച്ചെലിയേവ (റഷ്യ), ഹൗ കെമിംഗ് (ചൈന) എന്നിവരാണ് മറ്റു അംഗങ്ങൾ
Comments