കമ്യൂണിസ്റ്റ് ഭീകര മേഖലകളില്‍ മരണത്തെ വെല്ലുവിളിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ; മലകള്‍ താണ്ടിയെത്തി വാക്‌സിനേഷന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകര മേഖലകളില്‍ മരണത്തെ വെല്ലുവിളിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ; മലകള്‍ താണ്ടിയെത്തി വാക്‌സിനേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 09:15 am IST
FacebookTwitterWhatsAppTelegram

ബല്‍റാംപൂര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിലെ ഗ്രാമങ്ങളില്‍ കൊറോണ വാക്‌സിനേഷന്‍ ഡ്രൈവുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ബല്‍റാംപൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചുന്‍ചുന, പുന്‍ഡാംഗ് എന്നീ ഗ്രാമങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പോലും പണയം വച്ച് കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതീവ ദുര്‍ഘടമായ പാതകളിലൂടെയാണ് ഇവിടെ പലയിടത്തും എത്തിച്ചേരാന്‍ സാധിക്കുന്നത്. ജില്ലയിലെ മെഗാ വാക്‌സിനേഷന്‍ ക്യാപെയ്‌നിന്റെ ഭാഗമായി എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. 616 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 1,26,000 ഡോസ് വാക്‌സിന്‍ നല്‍കാനാണ് ജില്ലയിലെ മെഗാ വാക്‌സിനേഷന്‍ ക്യാംപിലൂടെ ലക്ഷ്യമിട്ടത്.

ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മേഖലയിലെ അംഗന്‍വാടി അദ്ധ്യാപകരും, ആശാ വര്‍ക്കര്‍മാരും പദ്ധതിയുടെ ഭാഗമായി. തങ്ങളുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും നല്ല റോഡുകളോ വഴിയോ ഇല്ലാത്ത സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ എത്തി വാക്‌സിനേഷന്‍ വിതരണം നടത്തിയത് ഏറെ സന്തോഷകരമായ കാര്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയുള്ള വനപ്രദേശമാണ് ചുന്‍ചുന. ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും ചുന്‍പുനയിലെ സര്‍പഞ്ച് പറഞ്ഞു.

വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി നേരത്തേയും ചുന്‍പുനയില്‍ എത്തിയിട്ടുണ്ടെന്നും , അന്ന് കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും നഴ്‌സായ രോഷ്‌നി പറയുന്നു. എന്നാല്‍ ജനങ്ങള്‍ അതിനെയൊന്നും വകവയ്‌ക്കാതെയാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നത്. എല്ലാവരും വാക്‌സിന്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ഈ ഗ്രാമങ്ങളിലെ 50 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ബാക്കിയുള്ള 50 ശതമാനത്തിനും വൈകാതെ തന്നെ വാക്‌സിന്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Tags: health workers
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies