ന്യൂഡൽഹി: ഇന്ത്യൻ തീവ്രവാദ വിരുദ്ധ സേനയ്ക്ക് കരുത്തായി ഇനി ബെൽജിയൻ മാലിനോയ് നായകളും. ഞായറാഴ്ച്ച മുതലാണ് പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ തീവ്രവാദ വിരുദ്ധ സേനയ്ക്കൊപ്പം നിയോഗിച്ചത്. ലോകപ്രശസ്തമാണ് ബെൽജിയൻ മാലിനോയ് ഇനത്തിൽപ്പെട്ട ഈ നായകൾ. ബെൽജിയൻ ഷെപ്പേർഡ് വിഭാഗത്തിൽപ്പെട്ടവ അസാമാന്യ ബുദ്ധിശക്തിയിൽ പേരുകേട്ടവയാണ്.
ചില്ലറക്കാരല്ല ഇത്തരം ഇനം നായകൾ. മണം പിടിച്ച് സ്ഫോടക വസ്തുക്കൾ കണ്ടെത്താനും ഇവയ്ക്കാകും. സ്ഫോടക വസ്തു കണ്ടെത്തിയാൽ നിർത്താതെ കുരയ്ക്കുന്നതല്ല ഇവയുടെ രീതി. കമാൻഡോ സംഘവുമായി ആശയവിനിമയം നടത്താനും ഇവയ്ക്ക് സാധിക്കും. ഭീകരരുമായുള്ള ഓപ്പറേഷൻസ് നടക്കുമ്പോൾ ബെൽജിയൻ മാലിനോയിയെ വിശ്വസിച്ച് കൂടെ നിർത്താൻ സാധിക്കുന്ന ഇനമാണ്.
രൂപം കണ്ടാൽ അക്രമകാരിയെന്ന് തോന്നുമെങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മാലിനോയ് നായകൾ പ്രവർത്തിക്കുന്നത്. 2019ൽ ഇസ്ലാമിക് സ്റ്റേറ്റ് തലവനായ കൊടും ഭീകരർ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ സഹായിച്ചതും ബെൽജിയൻ മാലിനോയ് തന്നെ. 2011ൽ പാകിസ്താനിലെ അബാട്ടാബാദിൽ ബിൻ ലാദനെ കണ്ടെത്തി വധിക്കാൻ സഹായിച്ചത് ഈ ഇനത്തിൽപ്പെട്ട നായകളാണ്.
അവിശ്വസനീയമായ കരുത്താണ് ഇവയ്ക്കുള്ളത്. ഇത് തന്നെയാണ് സായുധ സേനകളുടെ പ്രിയപ്പെട്ട ഇനമാകാൻ കാരണവും. പാരച്യൂട്ടിങ്ങിനും വളരെ വേഗത്തിൽ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും കേറുന്നതിനും ഇവയ്ക്ക് സാധിക്കും. അത്തരത്തിലുള്ള ഒതുങ്ങിയ ശരീരപ്രകൃതിയാണ് ബെൽജിയൻ മാലിനോയിക്കുള്ളത്.
ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ആദ്യമായി ഇവരെ ഉപയോഗിച്ചത് സിആർപിഎഫ് ആയിരുന്നു. പിന്നീട് മറ്റ് കേന്ദ്ര സായുധ പോലീസ് ഏജൻസികളായ ഐടിബിപിയും എൻഎസ്ജിയും ഈ നായ്ക്കളെ ഉപയോഗിക്കാൻ തുടങ്ങി. കേരള പോലീസ് സംഘത്തിലും ബെൽജിയൻ മാലിനോയ് ഉണ്ട്.
#Watch| Counter-terrorism units of Indian Army get the Belgian Malinois, a specialised attack canine being trained for assault operations
They're known for their excellent agility, endurance, stamina, bite work, intelligence&trainability: Indian Army
Video Source: Indian Army pic.twitter.com/Ar2qeKcGmk
— ANI (@ANI) November 28, 2021
Comments