ഇത് കാക്കിയുടെ അഹങ്കാരം: ഒരു ഫോണിന്റെ വില പോലും കുട്ടിയ്ക്കില്ലേ, ഉദ്യോഗസ്ഥ ക്ഷമാപണം പോലും നടത്തിയില്ല, രൂക്ഷ വിമർശനവുമായി കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് കാക്കിയുടെ അഹങ്കാരം: ഒരു ഫോണിന്റെ വില പോലും കുട്ടിയ്‌ക്കില്ലേ, ഉദ്യോഗസ്ഥ ക്ഷമാപണം പോലും നടത്തിയില്ല, രൂക്ഷ വിമർശനവുമായി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 03:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ് പോലീസുകാരിയ്‌ക്കെന്ന് ഹൈക്കോടതി വിമർശിച്ചു. പോലീസുകാരിയും ഒരു സ്ത്രീയല്ലേ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു.

കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥ എംആർ രജിത മോശമായി പെരുമാറുന്ന വീഡിയോ കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ മനസിന് അസ്വസ്ഥതയുണ്ടാക്കുന്നു. ചില വീഴ്‌ച്ചകൾ സംഭവിച്ചതായി വ്യക്തമാണ്. കുട്ടിയെ എന്തിനാണ് ചോദ്യം ചെയ്തത്. ഒരു മൊബൈൽ ഫോണിന്റെ വില പോലും കുട്ടിയ്‌ക്ക് ഇല്ലേയെന്നും കോടതി ചോദിച്ചു.

സ്വന്തം മൊബൈൽ ഫോൺ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്വമാണ്. തെറ്റ് മനസിലായിട്ടും ക്ഷമാപണം നടത്താൻ പോലും ഉദ്യാഗസ്ഥ തയ്യാറാകാഞ്ഞത് സങ്കടകരമാണ്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് പണിഷ്‌മെന്റ് നടപടിയാണോ എന്നും കോടതി പരിഹസിച്ചു. വിഷയത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പോലിസ് യൂണിഫോമിന് ഒരു ഉത്തരവാദിത്വമുണ്ട്. എല്ലാ പോലിസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടി കരയുന്നത് കണ്ടിട്ട് പോലും അവർ നിർത്തിയില്ല. ഉദ്യോഗസ്ഥയുടെ ഫോൺ ആണോ കുട്ടിയുടെ ജീവിതം ആണോ വിലപിടിച്ചത്? ഈ കുട്ടി ഇനി എങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുമെന്നും കോടതി വിമർശിച്ചു.

ഓഗസ്റ്റ് 27ന് അച്ഛൻ ജയചന്ദ്രനും മകളും ആറ്റിങ്ങലിലേക്ക് പോയി മടങ്ങിവരികെയായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിങ്ക് പോലീസിന്റെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും തടഞ്ഞു നിർത്തിയ പോലീസ് റോഡിൽ വെച്ച് പരസ്യമായി വിചാരണ ചെയ്ത് അധിക്ഷേപിച്ചിരുന്നു.

ജയചന്ദ്രൻ വാഹനത്തിൽ നിന്നും മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ പോലീസിന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ നിന്ന് തന്നെ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ബഹളത്തിനിടെ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

Tags: High Courtpink police
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies