സ്വകാര്യ ലാബ് മേധാവിക്ക് തോന്നിയ സംശയം; കൂടുതൽ പരിശോധനയിൽ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു ; ഒമിക്രോൺ കണ്ടെത്തിയത് ഇങ്ങനെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വകാര്യ ലാബ് മേധാവിക്ക് തോന്നിയ സംശയം; കൂടുതൽ പരിശോധനയിൽ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു ; ഒമിക്രോൺ കണ്ടെത്തിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 11:28 am IST
Facebook
Twitter
WhatsAppTelegram

നവംബർ 19, വെള്ളിയാഴ്ച, സൗത്ത്ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയൻസിൽ പതിവ് കൊറോണ സാമ്പിൾ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സയൻസ് മേധാവിയായ റാക്വൽ വിയാന. എട്ട് കൊറോണ വൈറസ് സാമ്പിളുകളുടെ ജീനുകളായിരുന്നു ആ സമയത്ത് അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സാമ്പിളുകളിൽ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ലാൻസെറ്റ് ലബോറട്ടറിയിൽ പരിശോധിച്ച ഈ സാമ്പിളുകളെല്ലാം തന്നെ വലിയ രീതിയിൽ പരിവർത്തനം സംഭവിച്ചവയായിരുന്നു. വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകളിലും വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. വൈറസിന്റെ ഘടനയിൽ സംഭവിച്ച മാറ്റം തന്നേ സ്തബ്ധയാക്കി കളഞ്ഞുവെന്നാണ് റാക്വൽ പറയുന്നത്. തന്റെ പരിശോധനയിൽ എന്തോ കുഴപ്പം വന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങിനെയല്ലെന്ന് പിന്നീട് മനസിലായി. വൈറസിലുണ്ടായ മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോവുകയാണെന്ന ചിന്ത മനസിലേക്ക് വന്നുവെന്നും റാക്വൽ പറയുന്നു.

ഉടനെ തന്നെ റാക്വൽ ഫോണെടുത്ത് ജൊഹന്നാസ്ബർഗിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസിലെ സഹപ്രവർത്തകനും, ജീൻ സീക്വൻസറുമായ ഡാനിയേൽ അമോക്കോയെ ഫോൺ ചെയ്തു. എന്നാൽ അദ്ദേഹത്തോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് പോലും അറിയാത്ത രീതിയിൽ റാക്വൽ ഭയപ്പെട്ടുപോയിരുന്നു. കാരണം കൊറോണയുടെ പുതിയൊരു വകഭേദമാണ് ഉണ്ടായിരിക്കുന്നത് റാക്വൽ പറയുന്നു. റാക്വലിന്റെ ഭയം ശരി വയ്‌ക്കുന്ന രീതിയിലായിരുന്നു പീന്നീട് നടന്ന കാര്യങ്ങൾ. കൊറോണയുടെ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. വാക്‌സിനേഷൻ എടുത്തവരെ പോലും ഒമിക്രോൺ അതിവേഗം ബാധിച്ചു. ആഫ്രിക്കയിൽ ധാരാളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ലോകരാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു. പക്ഷേ അപ്പൊഴേക്കും ഒമിക്രോൺ കൂടുതൽ ദേശങ്ങളിലേക്ക് എത്തിയിരുന്നു. റാക്വിലിന്റെ മുന്നിലെത്തിയ എട്ട് സാമ്പിളുകളിലും കണ്ടത് കൊറോണയുടെ വകഭേദം വന്ന രൂപമായിരുന്നു. ആദ്യഘട്ടത്തിൽ റാക്വലിന്റെ സഹപ്രവർത്തകർ പോലും ഇത് വിശ്വസിച്ചിരുന്നില്ല. റാക്വിലിന് പറ്റിയ തെറ്റാണെന്നാണ് അവരെല്ലാം കരുതിയത്. എന്നാൽ കാര്യം ബോധ്യപ്പെട്ടപ്പോൾ എല്ലാവർക്കും അമ്പരപ്പായിരുന്നു. എട്ട് സാമ്പിളുകളും വകഭേദം വന്ന രൂപമായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തിയ മറ്റൊരു വസ്തുത. കാരണം ഒമിക്രോൺ ഇപ്പോൾ തന്നെ പടർന്നുവെന്നതിന്റെ സൂചനയായിരുന്നു അത്.

കൊറോണ സാമ്പിളുകളിൽ സംഭവിക്കുന്ന മാറ്റത്തെ കുറിച്ച് ഈ മാസം ആദ്യം തന്നെ റാക്വിലിന്റെ ഒരു സഹപ്രവർത്തകൻ സൂചന നൽകിയിരുന്നു. ആൽഫയോട് സാദൃശ്യമുള്ള രീതിയിലായിരുന്നു അത്. എന്നാൽ ഒാഗസ്റ്റ് മുതൽ ആൽഫ വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. നവംബർ 23ന് 32 പേരുടെ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് ഇതിന് തീരുമാനമായത്. ജോഹന്നാസ്ബർഗിലും പ്രിട്ടോറിയയിലും താമസിക്കുന്നവരുടെ സാമ്പിളുകളായിരുന്നു ഇത്. ഭയപ്പെടുത്തുന്നതായിരുന്നു ആ ഫലമെന്ന് ഡാനിയേൽ അമോക്കോ പറഞ്ഞു. ആശങ്കയുടെ വൈറസ് രൂപം പടർന്നു കഴിഞ്ഞുവെന്ന് അതോടെ തെളിഞ്ഞുവെന്നും അമോക്കോ പറയുന്നു. അതേ ദിവസം തന്നെ എൻ.ഐ.സി.ഡി അംഗങ്ങൾ ഈ വിവരം ആരോഗ്യ വകുപ്പിനേയും രാജ്യത്തുള്ള എല്ലാ ലാബുകളേയും അറിയിച്ചു. ഇതോടെ സമാന പരിശോധനാ ഫലവുമായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങി. ബോട്‌സ്വാനയിലും ഹോങ്‌കോങ്ങിലും എല്ലാം ഒരേ ജീൻ സീക്വൻസ് ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയെന്ന് മനസിലായതോടെ നവംബർ 24ന് എൻ.ഐ.സി.ഡി അധികാരികളും ആരോഗ്യവകുപ്പും ചേർന്ന് ഈ വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

പ്രിട്ടോറിയയും ജൊഹന്നാസ്ബർഗും ഉൾപ്പെടുന്ന ആഫ്രിക്കൻ പ്രവിശ്യയിലെ മൂന്നിൽ രണ്ട് കേസുകളും ഒമിക്രോൺ എന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിദിന വൈറ്‌സ ബാധ നിരക്ക് 10,000ത്തിൽ നിന്നും ഈ ആഴ്ചയോടെ നാലിരട്ടിയായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം അതിവേഗത്തിലാണ് ഇത് പടരുന്നത്. വാക്‌സിനുകൾക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമോ, ഇതിന്റെ ലക്ഷണങ്ങൾ എത്രത്തോളം ഗുരുതരമായിരിക്കും, മുൻ വകഭേദങ്ങളിൽ നിന്ന് ഒമിക്രോൺ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഏത് പ്രായത്തിലുള്ളവരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മൂന്ന് മുതൽ നാല് ആഴ്ച വരെ ഇതിനെടുക്കുമെന്നാണ് പറയുന്നത്. രോഗം വ്യാപിച്ചതോടെ വാക്‌സിനേഷൻ പ്രക്രിയയും രാജ്യത്ത് വേഗത്തിലാക്കിയിട്ടുണ്ട്.

Tags: Omicron Covid variant
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies