അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 08:23 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് വണ്ടിപ്പെരിയാർ, വള്ളക്കടവ് നിവാസികളാണ്.

ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. പലരുടെയും വീടിന്റെ മുറ്റം വരെ വെള്ളമെത്തിയപ്പോൾ വള്ളക്കടവിലെ നിരവധി വീടുകളിൽ രാത്രി തന്നെ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാൽ പെട്ടെന്ന് എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പലരും പകച്ചുനിന്നു.

വീട്ടുപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളുമെല്ലാം വെള്ളം കയറുന്ന വീടിനുള്ളിൽ തന്നെവെച്ച് ഓരോരുത്തരും ജീവൻ രക്ഷിക്കാൻ പ്രഥമ പരിഗണന നൽകി. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിൽ എപ്രകാരമാണ് തയ്യാറെടുക്കാൻ സാധിക്കുകയെന്നാണ് കുട്ടികളെയും തോളിലേറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയ വീട്ടമ്മമാർ ചോദിക്കുന്നത്.

ഇത്തരത്തിൽ ഏത് സമയം വേണമെങ്കിലും അണക്കെട്ട് തുറക്കുന്ന രീതിയുള്ളതിനാൽ ഒഴുകിയെത്തുന്ന ജലത്തെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടവരാണ് അധികവും. എന്ത് വിശ്വാസത്തിലാണ് സമാധാനത്തോടെ തങ്ങൾ രാത്രി കിടന്നുറങ്ങുകയെന്നും പ്രദേശവാസികൾ ചോദിക്കുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിക്ക് ഇത്തരത്തിൽ ഷട്ടർ ഉയർത്തിയ സംഭവമുണ്ടായെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളം ഒഴുകിയെത്തിയതോടെ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചതിനാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. പത്ത് ഷട്ടറുകളിൽ ഒമ്പതെണ്ണവും അടച്ചു. തുറന്നിരിക്കുന്ന ഷട്ടർ 30 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്.

തമിഴ്‌നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാർ സംബന്ധിച്ച ചർച്ച എങ്ങുമെത്താതെ തുടരുകയാണ്. ഇതിനിടെ ഓരോ ഷട്ടറുകളും തുറക്കുമ്പോൾ നദീതീരത്തുള്ള ജനതയാണ് ക്ലേശമനുഭവിക്കുന്നത്. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച് കൊണ്ട് തമിഴ്‌നാട് വീണ്ടും അർദ്ധരാത്രിയിൽ ഡാം തുറക്കുമ്പോൾ മുൻകരുതലും തയ്യാറെടുപ്പുകളും സ്വീകരിക്കാൻ കഴിയാതെ പോകുകയാണ് ജനങ്ങൾക്ക്. മുന്നറിയിപ്പെങ്കിലും യഥാവിധി നൽകണമെന്നാണ് തീരത്ത് താമസിക്കുന്നവരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിൽ കേന്ദ്ര ജലകമ്മീഷനെ ഉൾപ്പെടെ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. വെളളം നിറയുന്നത് അനുസരിച്ച് പകൽ തന്നെ ഇതിന് വേണ്ട ക്രമീകരണം ഏർപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് വീണ്ടും തമിഴ്‌നാടിന്റെ നടപടി

Tags: mullapperiyarmullapperiyar Dam open
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies