മുംബൈ: ന്യൂസിലാന്റിനെതിരായ രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മൈതാനത്തെ നനവുകാരണം വൈകി ആരംഭിച്ച മത്സരത്തിൽ 25 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(34), മായങ്ക് അഗർവാൾ(32) എന്നിവരാണ് ക്രീസിലുള്ളത്.
ആദ്യ ടെസ്റ്റിൽ നയിച്ച അജിങ്ക്യാ രഹാനയേയും പേസർ ഇഷാന്ത് ശർമ്മയേയും ഒഴിവാക്കിയാണ് വിരാട് കോഹ് ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ഇറങ്ങിയത്. കോഹ്ലി മദ്ധ്യനിരയിൽ എത്തിയതോടെയാണ് ഫോം മങ്ങിയ രാഹനെ യുടെ സ്ഥാനം നഷ്ടമായത്. ഫോമിലല്ലാത്ത ഇഷാന്ത് ശർമ്മയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് ടീമിലിടം നേടിയത്.
പരിക്കുമൂലം കെയിൻ വില്യംസണില്ലാതെയാണ് ന്യൂസിലാന്റ് ഇറങ്ങിയത്. ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്.















