ശമ്പളമില്ല, പണവും; കുട്ടികളെ പഠിപ്പിക്കാൻ പോലും വഴിയില്ല; പിന്നാലെ ഇമ്രാനെ കളിയാക്കി സംഗീതവീഡിയോയും; പാകിസ്താന് ഹാക്കർമാർ നൽകിയത് എട്ടിന്റെ പണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശമ്പളമില്ല, പണവും; കുട്ടികളെ പഠിപ്പിക്കാൻ പോലും വഴിയില്ല; പിന്നാലെ ഇമ്രാനെ കളിയാക്കി സംഗീതവീഡിയോയും; പാകിസ്താന് ഹാക്കർമാർ നൽകിയത് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന് ഹാക്കർമാരുടെ വക എട്ടിന്റെ പണി. സെർബിയയിലെ പാക് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഹാക്കർമാർ ചോർത്തിയത്. ഇമ്രാൻ ഖാൻ സർക്കാരിനെതിരായ ട്വീറ്റുകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടതോടെയാണ് പണി പാളിയ വിവരം അധികൃതർ അറിഞ്ഞത്.

മൂന്ന് മാസത്തോളമായി ശമ്പളമില്ല, ഫീസ് കൊടുക്കാത്തതിന് കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്താകും. ഇതാണോ പുതിയ പാകിസ്താൻ എന്ന് ചോദിക്കുന്നതായിരുന്നു ഒരു ട്വീറ്റ്. നാണയപ്പെരുപ്പം അതിന്റെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണെന്നും ശമ്പളമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ മൗനികളായി ഇനിയും ജോലിയെടുക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റിൽ ചോദിക്കുന്നു.

ഇമ്രാൻ ഖാനെ ട്രോളുന്ന സംഗീത വീഡിയോ ആയിരുന്നു തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ക്ഷമിക്കണം ഇമ്രാൻ ഖാൻ, വേറെ വഴിയൊന്നും ഇല്ല എന്ന അപേക്ഷയോടെയായിരുന്നു സംഗീത വീഡിയോ പോസ്റ്റ് ചെയ്തത്. ആരാണ് ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഉൾപ്പെടെയുളള കമന്റുകളും ട്വീറ്റിന് അടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിരാശ കൊണ്ടാണെന്നായിരുന്നു ചിലരുടെ പ്രതികരണം.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ സർക്കാരും അങ്കലാപ്പിലായി. മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഡിജിറ്റൽ മീഡിയ കാര്യങ്ങൾ നോക്കുന്ന ഡോ. അർസ് ലാൻ ഖാലിദ് വ്യക്തമാക്കി. വിഷയത്തിൽ പാക് വിദേശകാര്യമന്ത്രാലയം അന്വേഷണം നടത്തുമെന്നും അർസ് ലാൻ കൂട്ടിച്ചേർത്തു.

Tags: Imran khan GovernmentTwitter account hacked
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies