സെഞ്ച്വറിയുടെ മികവിൽ മായങ്ക് അഗർവാൾ, നാല് വിക്കറ്റുമായി അജാസ് പട്ടേൽ; ആദ്യദിനം ആവേശഭരിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെഞ്ച്വറിയുടെ മികവിൽ മായങ്ക് അഗർവാൾ, നാല് വിക്കറ്റുമായി അജാസ് പട്ടേൽ; ആദ്യദിനം ആവേശഭരിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 06:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിർത്തുബോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 221 എന്ന നിലയിലാണ്. മായങ്ക് അഗർവാളിന്റെ മികവുറ്റ സെഞ്ചറിയാണ് പ്രഥമ ദിനത്തിലെ മുഖ്യ ആകർഷണം. മായങ്ക് പുറത്താവാതെ 120 റൺസെടുത്തു. 246 പന്തുകൾ നേരിട്ട അഗർവാൾ നാല് സിക്‌സറും 14 ബൗണ്ടറികളും അടിച്ചു. ആദ്യ ദിനത്തിൽ വീണ എല്ലാ വിക്കറ്റും നേടിയത് കിവീസിന്റെ ഇടതുകൈയ്യൻ ലെഗ് സ്പിന്നർ അജാസ് യൂനസ് പട്ടേൽ ആണ്.

മൈതാനത്തെ നനവ് കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. അത്‌കൊണ്ട് വെളളിയാഴ്ച 70ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‌ക്കും വിധമാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടിൽ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ശുഭ്മാൻ ഗിൽ(44) ആണ് ആദ്യം പുറത്തായത്. പട്ടേലിന്റെ പന്തിൽ ടെയ്‌ലർ പിടിച്ച് ഗില്ലിനെ പുറത്താക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ മായങ്കിന് കൂട്ടായെത്തിയ ചേതേശ്വർ പൂജാര അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. വെറും അഞ്ച് പന്തുകൾ മാത്രമാണ് പൂജാര നേരിട്ടത്. അജാസ് യൂനസ് പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡാവുകയായിരുന്നു. തുടർന്ന് വന്ന വിരാട് കോഹ്ലിയ്‌ക്കും പൂജാരയുടെ ഗതി തന്നെയായിരുന്നു. നാല് പന്തുകൾ മാത്രം നേരിട്ട കോഹ്ലിയെയും പട്ടേൽ റണ്ണെടുക്കും മുമ്പേ വിക്കറ്റിനു മുന്നിൽ കുടുക്കി പവലിയനിലേക്ക് അയച്ചു. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ തകർച്ചയെ നേരിട്ട ഘട്ടത്തിലാണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. മായങ്കിനൊപ്പം നിലയുറപ്പിച്ച അയ്യർ 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയുടെ സ്‌കോർ 160ൽ നിൽക്കെ ശ്രേയസ് അയ്യർ(18) പുറത്തായി. ശ്രേയസ് അയ്യരെ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ പിടിച്ച് പുറത്താക്കി. പിന്നീട് എത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ(25) പുറത്താകാതെ മായങ്ക് അഗർവാളിനൊപ്പം ക്രീസിലുണ്ട്. പരിക്കേറ്റ കിവീസിന്റെ ക്യാപ്റ്റൻ കെയിൻ വില്യംസണ് പകരം ടോം ലാത്തമാണ് ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനാൽ ഇരു ടീമുകൾക്കും രണ്ടാം ടെസ്റ്റ് നിർണായകമാണ്.

 

Tags: cricketsportsmayank agarwalindia-newzwaland test series
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies