ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി ആരാണ് എന്നാണ് ഒവൈസി ചോദിച്ചത്. ഒരു ദേശീയ ചാനൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിമർശം.
രണ്ടോ മൂന്നോ വർഷത്തിൽ കോൺഗ്രസിന്റെ ഉള്ളിൽ പൊട്ടിത്തെറി നടക്കുമെന്നും പാർട്ടി ഇല്ലാതാകുമെന്നും ഒവൈസി പറഞ്ഞു. രാഹുൽ ഗാന്ധിയിൽ വിശ്വാസമുണ്ടോയെന്ന് ചോദിച്ചപ്പോൾ ആരാണ് രാഹുൽ എന്നും ഒവൈസി ചോദിച്ചു. എനിക്കയാളെ അറിയില്ല. നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞു തരണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ചും ഒവൈസി പരാമർശിച്ചു. മമത ബാനർജി ഓരോ സംസ്ഥാനങ്ങളിലും പോരാട്ടം തുടരണമെന്നാണ് ഒവൈസിയുടെ വാദം.
കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെ വിമർശിക്കുന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ പരാമർശം. യുപിഎ എന്ന ഒരു സഖ്യം ഇപ്പോഴില്ലെന്നും മമത ബാനർജി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിക്കൊണ്ടാണ് മമത ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിന് ഒരുങ്ങുന്നത്. കേന്ദ്രത്തിൽ ബിജെപിയെ തകർക്കാൻ പോയിട്ട് ഒന്ന് തോടാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് കോൺഗ്രസിനെ മാറ്റമിർത്താൻ മറ്റ് പ്രതിപക്ഷ പാർട്ടികളെ നിർബന്ധിതരാക്കുന്നത്.
Comments