കൊട്ടാരക്കര : ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ . കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീനെ (63) യാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
മേലില ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത് . കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ, വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് 20,000ത്തോളം രൂപ താജുദ്ദീൻ അപഹരിച്ചത് . സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു .
Comments